Headlines
By Malakkallu Express:February 15, 2016

ഓസീസിന് ഇന്നിംഗ്സ് ജയം



വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ ഒരിന്നിംഗ്സിനും 52 റണ്‍സിനും ജയിച്ചു. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 562 റണ്‍സിനെതിരെ ന്യൂസിലന്‍ഡിന് രണ്ടിന്നിംഗ്സിലായി 510 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. ആദ്യ ഇന്നിംഗ്സില്‍ 183 റണ്‍സിനു പുറത്തായ ന്യൂസിലന്‍ഡ് രണ്ടാം ഇന്നിംഗ്സില്‍ 327 റണ്‍സിന് പുറത്തായി. നാലു വിക്കറ്റ് വീഴ്ത്തിയ നഥാന്‍ ലിയോണും മൂന്നു വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ മാര്‍ഷുമാണ് രണ്ടാം ഇന്നിംഗ്സില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്തത്.ആഡം വോഗ്സ് 239 റണ്‍സെടുത്ത് ഓസ്ട്രേലിയയെ മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സില്‍ 562 റണ്‍സ് പടുത്തുയര്‍ത്തി. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 183 റണ്‍സിനെതിരേ 375 റണ്‍സിന്റെ ലീഡ്. അവസാന ടെസ്റ്റ് പരമ്ബര കളിക്കുന്ന ബ്രെണ്ടന്‍ മക്കല്ലത്തിനും (10)ന്യൂസിലാന്‍ഡിന്റെ അനിവാര്യ പരാജയം ഒഴിവാക്കാനായില്ല. ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ഗപ്റ്റിലും ലാഥവും അവര്‍ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. 164 പന്തില്‍ നിന്ന് 63 റണ്‍സ് നേടിയ ലാഥം നങ്കൂരമിട്ടപ്പോള്‍ 55 പന്തില്‍ നിന്ന് 45 റണ്‍സ് നേടിയ ഗപ്റ്റില്‍ അടിച്ചു തകര്‍ത്തു. എന്നാല്‍, സ്കോര്‍ബോര്‍ഡില്‍ 81 റണ്‍സ് ഉള്ളപ്പോള്‍ ഗപ്റ്റില്‍ വീണു. അധികം താമസിയാതെ ലാഥവും പവലിയനിലെത്തി. പിന്നീടെത്തിയ ക്യാപ്റ്റന്‍ മക്കല്ലത്തിനും വില്യംസണും നിലയുറപ്പിക്കാനായില്ല. മാര്‍ഷിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുമ്ബോള്‍ അദ്ദേഹത്തിന്റെ സമ്ബാദ്യം 10 റണ്‍സായിരുന്നു. വാലറ്റത്ത് ടിം സൌത്തിയും (48) മാര്‍ക് ക്രെയ്ഗും (33) ചെറുത്തു നിന്നെങ്കിലും കങ്കാരുക്കളുടെ വിജയത്തെ തടുക്കാനായില്ല.

Filed under .

0 comments for "ഓസീസിന് ഇന്നിംഗ്സ് ജയം "

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas