By Malakkallu Express:February 15, 2016
സിറിയയില്‍ കൂട്ടക്കുഴിമാടം കണ്ടെത്തി
ദമാസ്കസ്: കിഴക്കന്‍ സിറിയയിലെ ദെയര്‍ അല്‍ സോര്‍ പ്രവിശ്യയില്‍ കൂട്ടക്കുഴിമാടം കണ്െടത്തിയതായി റിപ്പോര്‍ട്ട്. ദെയര്‍ അല്‍ സോറിലെ മ്രാത് നഗരത്തിലാണ് കുഴിമാടം കണ്െടത്തിയത്. നൂറിലേറെ മൃതദേഹങ്ങളാണ് കുഴിമാടത്തില്‍നിന്ന് കണ്െടടുത്തത്.
കൂടുതലും കുട്ടികളുടെ മൃതദേഹങ്ങളായിരുന്നു കൂട്ടക്കുഴിമാടങ്ങളില്‍ കാണപ്പെട്ടത്.ഐഎസ് ഭീകരര്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നവരുടെ മൃതദേഹങ്ങളാണിതെന്നു സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

