Headlines
By Malakkallu Express:October 08, 2016

ബംഗളുരുവില്‍ സോഫ്ട്‌വെയര്‍ ലബോറട്ടറി തുറക്കുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക്‌

ന്യൂഡല്‍ഹി: ഇന്ത്യയിലാദ്യമായി ബംഗളുരുവില്‍ സോഫ്ട്‌വെയര്‍ ലബോറട്ടറി തുറക്കുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് പ്രഖ്യാപിച്ചു. 2017 ആദ്യത്തോടെ ലബോറട്ടറി തുറക്കാനാണ് പദ്ധതി. അമേരിക്കയിലും യൂറോപ്പിലും കനത്ത തിരിച്ചടി നേരിടേണ്ടി വന്നതാണ് ഐ ഫോണുകള്‍ക്ക് പ്രിയമേറിയ ഇന്ത്യയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആപ്പിളിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.Image result for apple
ചൈനയില്‍ 33 സ്‌റ്റോറുകളുള്ള ആപ്പിള്‍, ഇന്ത്യയില്‍ ഐ ഫോണുകള്‍ വില്‍ക്കാനാണ് ആലോചിക്കുന്നത്. കഴിഞ്ഞ വര്‍ഷം 100 മില്യണ്‍ സ്മാര്‍ട്ട് ഫോണുകള്‍ വിറ്റഴിച്ച ഇന്ത്യ ലോക സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മൂന്നാമതായിരുന്നു. ആപ്പിളിന് ഇന്ത്യയില്‍ രണ്ടു ശതമാനം മാര്‍ക്കറ്റ് മാത്രമാണുള്ളത്. ഐ ഫോണ്‍ രൂപകല്പനയ്ക്കുള്ള ആക്‌സിലറേറ്റര്‍ പദ്ധതിയാണ് ബംഗളുരുവില്‍ സ്ഥാപിക്കുക. ആപ്പിള്‍ മേധാവിയെന്ന നിലയില്‍, ആദ്യമായി ഇന്ത്യയിലെത്തിയ ടിം കുക്ക് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കാനിരിക്കെയാണ് ഇന്ത്യയില്‍ വ്യവസായ സംരഭത്തിനു നാന്ദി കുറിക്കുന്ന കാര്യം വെളിപ്പെടുത്തിയത്.

Filed under .

0 comments for "ബംഗളുരുവില്‍ സോഫ്ട്‌വെയര്‍ ലബോറട്ടറി തുറക്കുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക്‌"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas