By Malakkallu Express:October 08, 2016
കാസര്‍കോട്ടേക്ക് പുതിയൊരു സംസ്ഥാന പാത; നിയമസഭയില്‍ മേഴ്‌സിക്കുട്ടിയമ്മയുടെ പ്രഖ്യാപനം
തിരുവനന്തപുരം: വിവാദമായി കിടക്കുന്ന റെയില്‍വെ അതിവേഗ പാതക്കും തീരദേശ ഹൈവേക്കും, നാലുവരിപാതക്കുമിടയിലുടെ കാസര്‍കോടിലേക്ക് തീരദേശങ്ങള്‍തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടന്നാഴി റോഡ് വരുന്നു. ഫിഷറീസ് മന്ത്രി മേര്‍സിക്കുട്ടിയമ്മ ചൊവ്വാഴ്ച നിയമസഭയില്‍ തീരദേശ നയം വ്യക്തമാക്കുന്നതിനിടെയായിരുന്നു ഈ പ്രഖ്യാപനം നടത്തിയത്.

തിരുവന്തപുരത്തു നിന്നും പാത തുടങ്ങും. കേരളത്തിലെ മുഴുവന്‍ മത്സ്യബന്ധന തുറമുഖങ്ങളേയും കോര്‍ത്തിണക്കി കാസര്‍കോട് അവസാനിക്കുന്നതാണ് പാത. ഇതിനായി 522 കി. മീറ്റര്‍ റോഡ് നിര്‍മ്മിക്കേണ്ടി വരുമെന്നും പണം കണ്ടെത്തുമെന്നും മന്ത്രി നിയമസഭക്ക് ഉറപ്പു നല്‍കി. 7,881 കോടി രൂപയുടേതാണ് പദ്ധതി അടങ്കല്‍. കോസ്റ്റല്‍ ഗ്രീന്‍ കോറിഡോര്‍ എന്നാണ് പദ്ധതിയുടെ പേര്. ധൃതഗതിയില്‍ ആരംഭിക്കാനിരിക്കുന്ന റോഡിന്റെ പണി നാല് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകിരിക്കുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര നിയമമായ സി ആര്‍ സെഡിന്റെ പരിധിയിലാണ് തീരദേശം എന്നതിനാല്‍ കേന്ദ്രത്തിന്റെ അനുമതി കുടി തേടേണ്ടതുണ്ട്. 24,000 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരും. ഇതര സംസ്ഥാനത്തുനിന്നും എത്തുന്ന പച്ചഉണക്കു മത്സ്യങ്ങള്‍ മുലം ആരോഗ്യ പ്രശ്‌നമുണ്ടാക്കുന്നതു തടയാന്‍ നിയമം കൊണ്ടുവരുമെന്നും, മത്സ്യ ചന്ത കാര്യക്ഷമമാക്കാനും തൊഴിലാളികള്‍ പിടിക്കുന്ന മത്സ്യത്തിനു ന്യായവില ഉറപ്പാക്കാനും പദ്ധതിയുണ്ട്.
ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കി വിപണന രംഗത്ത് മത്സ്യഫെഡിന്റെ സേവനം ഉറപ്പു വരുത്തും. ഭവനമില്ലാത്തവര്‍ക്ക് ഇത്തവണ 1,650 വീടുകള്‍ ഒരുക്കിക്കൊടുക്കുമെന്നും മന്ത്രി സഭക്ക് ഉറപ്പു നല്‍കി. 2,12,683 കുടുംബങ്ങളില്‍ 1,94,498 വീടുകള്‍ മാത്രമാണ് ഇന്ന് തീരത്തിനുള്ളത്. മന്ത്രിയുടെ പ്രഖ്യാപനം തീരദേശത്ത് വലിയ ആഹ്ലാദമാണ് ഉണ്ടാക്കിയിട്ടുള്ളത്.

