Headlines
By Malakkallu Express:July 28, 2017

പുതിയ കൂട്ടുകാരനുമൊത്ത് ശ്രുതി ഹാസന്‍

ബ്രിട്ടീഷ് സ്വദേശിയായ സുഹൃത്തിനോടൊപ്പം അവധിയാഘോഷിച്ച് ശ്രുതി ഹാസന്‍. മുംബൈ വിമാനത്താവളത്തിലെത്തിയ മൈക്കിള്‍ കോര്‍സലയെ സ്വീകരിക്കാന്‍ ശ്രുതി എത്തിയത് ക്യാമറ കണ്ണുകളിലുടക്കി. തുടര്‍ന്നാണ് ശ്രുതിയുടെയും മൈക്കിളിന്റെയും ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. 
ശ്രുതിയുടെ സെറ്റുകളിലും സിനിമാ പ്രചരണ പരിപാടികളിലും മൈക്കിള്‍ സ്ഥിരസാന്നിധ്യമാണ്. ലണ്ടനില്‍ ജീവിക്കുന്ന മൈക്കിള്‍ നാടക നടനാണ്. ഡ്രാമാ സെന്റര്‍ ലണ്ടനില്‍ നിന്ന് ബിരുദം നേടിയ മൈക്കിള്‍ നിരവധി തിയേറ്റര്‍ ഗ്രൂപ്പുകളുമായി ഇപ്പോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
സുന്ദര്‍ സി യുടെ സംഘമിത്രയില്‍ നിന്ന് പുറത്ത് പോയ ശ്രുതി ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത് കമല്‍ ഹാസന്റെ സബാഷ് നായിഡു എന്ന ചിത്രത്തിലാണ്. 

Filed under .

0 comments for "പുതിയ കൂട്ടുകാരനുമൊത്ത് ശ്രുതി ഹാസന്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas