By Malakkallu Express:July 28, 2017
പ്രശസ്‌ത വ്യവസായി അറ്റ്ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായെന്ന് സൂചന.
ദുബായ്: ബാങ്കുകളിൽ നിന്നെടുത്ത വായ്‌പ തിരിച്ചടയ്‌ക്കാൻ കഴിയാത്തതിന്റെ പേരിൽ യു.എ.ഇയിൽ തടവിൽ കഴിഞ്ഞിരുന്ന പ്രശസ്‌ത മലയാളി വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ ജയിൽ മോചിതനായെന്ന് റിപ്പോർട്ട്. യു.എ.ഇ സ്വദേശിയായ വ്യവസായി ബാങ്കുകളുമായും സർക്കാരുമായും നടത്തിയ ചർച്ചകളെ തുടർന്നാണ് രാമചന്ദ്രന്റെ ജയിൽ മോചനം സാധ്യമായതെന്ന് ഒരു ഓൺലൈൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. യു.എ.ഇയിലെ ബർദുബായിലെ തന്റെ വസതിയിലുള്ള അദ്ദേഹം തന്റെ ചില ആസ്‌തികൾ വിറ്റ് കടബാധ്യതകൾ തീർക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. അതേസമയം, ഈ വാർത്തകൾ അറ്റ്ലസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സ്ഥിരീകരിക്കുന്നില്ല.

2015 ഓഗസ്റ്റ് 23 നാണ് അന്ന് 74 വയസുണ്ടായിരുന്ന അറ്റ്ലസ് രാമചന്ദ്രൻ അറസ്റ്റിലായത്. ബാങ്ക് വായ്‌പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകൾ മടങ്ങുകയും ചെയ്‌തതിനെത്തുടർന്ന് ബാങ്കുകൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു തൃശൂർ സ്വദേശിയായ അദ്ദേഹത്തെ ദുബായ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്. 15 ബാങ്കുകളുടെയും അധികൃതർയോഗംചേർന്ന്, യു.എ.ഇ സെൻട്രൽ ബാങ്കിനെ സമീപിക്കുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്‌തതിനെ തുടർന്നായിരുന്നു നടപടി. 2015 ഡിസംബർ 11ന് ദുബായ് കോടതി രാമചന്ദ്രന് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു.
ഇതിന് പിന്നാലെ നാട്ടിലും വിദേശത്തുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചിടേണ്ട അവസ്ഥയിലേക്ക് നീങ്ങി. തുടർന്ന് ദുബായിലെ വീട്ടിൽ സാമ്പത്തിക പരാധീനതകളോടെ കഴിയുന്ന രാമചന്ദ്രന്റെ ഭാര്യ ഇന്ദിരാ രാമചന്ദ്രന്റെ അവസ്ഥ യു.എ.ഇയിലെ ഒരു പ്രശസ്‌ത മാദ്ധ്യമം റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിന് ശേഷമാണ് രാമചന്ദ്രനെ പുറത്തിറക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതെന്നും വിവരമുണ്ട്.