Headlines
By Malakkallu Express:July 22, 2017

വീ​സ ത​ട്ടി​പ്പ് യു​വാ​വി​നേ​യും യു​വ​തി​യേ​യും അ​റ​സ്റ്റ് ചെ​യ്തു

കാ​ഞ്ഞ​ങ്ങാ​ട്: ഗ​ള്‍​ഫി​ലേ​ക്ക് വീ​സ വാ​ഗ്ദാ​നം ന​ല്‍​കി പ​ണം വാ​ങ്ങി വ​ഞ്ചി​ച്ച കേ​സി​ല്‍ യു​വാ​വി​നേ​യും യു​വ​തി​യേ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​തൃ​ശൂ​ര്‍ തൊ​ട്ടി​ല്‍​പാ​ലം നെ​ടു​വ​ന്‍​പ​ള്ളം പു​തു​പ​ള്ളി​പ്പ​റ​ന്പി​ല്‍ പി.​ജെ. ജി​ന്‍​സ​ണ്‍ (27),തൃ​ശൂ​ര്‍ കു​ന്ദം​കു​ളം ചി​റ​ല​യം ഏ​റാ​ത്ത് വീ​ട്ടി​ല്‍ ഇ.​കൃ​ഷ്ണേ​ന്ദു (21) എ​ന്നി​വ​രെ​യാ​ണ് വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
Image result for visa scam
വെ​ള്ള​രി​ക്കു​ണ്ട് കു​രാം​കു​ണ്ടി​ലെ ക​ല്ലു​പ​റ​ന്പി​ല്‍ മ​റി​യാ​മ്മ​യു​ടെ മ​ക​ന്‍ സു​ബി​ന്‍ വ​ര്‍​ഗീ​സ്(24)​വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്ന് ര​ജി​സ്റ്റ​ര്‍ ചെ​യ്ത വ​ഞ്ച​നാ​കേ​സി​ലാ​ണ് അ​റ​സ്റ്റ്. സു​ബി​ന്‍ വ​ര്‍​ഗീ​സി​നും ഇ​യാ​ളു​ടെ ബ​ന്ധു​വാ​യ വി​പി​ന്‍ ഏ​ബ്ര​ഹാ​മി​നും ഗ​ള്‍​ഫി​ല്‍ ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ് സ്ഥാ​പ​ന​ത്തി​ലേ​ക്കു വീ​സ ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് പ്ര​തി​ക​ള്‍ 58,000 രൂ​പ വീ​തം വാ​ങ്ങി​യ ശേ​ഷം വീ​സ​യോ വാ​ങ്ങി​യ പ​ണ​മോ ന​ല്‍​കാ​തെ വ​ഞ്ചി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ഇ​തി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ പ്ര​തി​ക​ള്‍ ഇ​രു​വ​രും സ​മാ​ന​മാ​യ ത​ട്ടി​പ്പു​കേ​സി​ല്‍​പ്പെ​ട്ടു റി​മാ​ന്‍ഡിലാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. 
ഇ​തേത്തു​ട​ര്‍​ന്ന് ഹൊ​സ്ദു​ര്‍​ഗ് കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ എ​റ​ണാ​കു​ളം ജ​യി​ലി​ലെ​ത്തി ഇ​രു​വ​രു​ടേ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. 
​പ്ര​തി​ക​ള്‍​ക്കെ​തി​രേ എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ടം, ചാ​ല​ക്കു​ടി, ശ്രീ​ക​ണ്ഠ​പു​രം, വ​രാ​പ്പു​ഴ തു​ട​ങ്ങി​യ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ വ​ഞ്ച​നാ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Filed under .

0 comments for "വീ​സ ത​ട്ടി​പ്പ് യു​വാ​വി​നേ​യും യു​വ​തി​യേ​യും അ​റ​സ്റ്റ് ചെ​യ്തു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas