Headlines
By Malakkallu Express:July 22, 2017

റേ​ഷ​ന്‍ കാ​ര്‍​ഡ് വ​ന്നു; പാ​വം കൃ​ഷ്ണ​നും കു​ടും​ബ​വും "സ​ന്പ​ന്ന​ര്‍' പ​ട്ടി​ക​യി​ല്‍

രാ​ജ​പു​രം: പു​തി​യ റേ​ഷ​ന്‍ കാ​ര്‍​ഡ് ക​ണ​ക്കി​ല്‍ കൃ​ഷ്ണ​നും കു​ടും​ബ​വും 'സ​ന്പ​ന്ന​രു​ടെ' പ​ട്ടി​ക​യി​ല്‍. പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ കു​റി​ഞ്ഞി​യി​ല്‍ താ​മ​സി​ക്കു​ന്ന ക​ണി​യാ​പു​ര​യ്ക്ക​ല്‍ കൃ​ഷ്ണ​നും ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​വും ദാ​രി​ദ്ര്യത്തി​ന്‍റെ പ​ടു​കു​ഴി​യി​ലാ​ണ്. പു​തി​യ റേ​ഷ​ന്‍ കാ​ര്‍​ഡി​ലാ​ണ് ഇ​വ​ര്‍ എ​പി​എ​ല്ലു​കാ​രാ​യ​ത്. എ​ന്തുചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ കു​ടും​ബം നെ​ടു​വീ​ര്‍​പ്പെ​ടു​ക​യാ​ണ്. 

ഇ​വ​രു​ടെ റേ​ഷ​ന്‍ കാ​ര്‍​ഡ് മു​ന്പ് ബി​പി​എ​ല്‍ ആ​യി​രു​ന്നു കു​റി​ഞ്ഞി എ​സ്ടി കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന ഇ​വ​രെ​ക്കാ​ള്‍ ക​ഴി​വു​ള​ള​വ​ര്‍ പോ​ലും ബി​പി​എ​ല്‍ ലി​സ്റ്റി​ലു​ണ്ട്.​ഇ​വ​ര്‍​ക്ക് ബി​പി​എ​ല്‍ കാ​ര്‍​ഡ് ന​ല്‍​ക​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. കാ​ര്‍​ഡി​ന്‍റെ ക​ര​ടു പ​ട്ടി​ക കൊ​ടു​ക്കേ​ണ്ട സ​മ​യ​ത്തു വി​വ​ര​ങ്ങ​ള്‍ കൃ​ത​മാ​യി ന​ല്‍​കി​യി​രു​ന്ന​താ​യി കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ഭ​വാ​നി പ​റ​ഞ്ഞു. എ​ന്നി​ട്ടും എ​ങ്ങ​നെ ഇ​തു​മാ​റി​യെ​ന്നും ഇ​വ​ര്‍​ക്ക് ഒ​രു അ​റി​വു​മി​ല്ല. 

വി​ക​ലാം​ഗ​നാ​യ കൃഷ​ണ​ന് മ​റ്റു വ​രു​മാ​ന​ങ്ങ​ളൊ​ന്നു​മി​ല്ല. 10 സെ​ന്‍റ് ഭൂ​മി മാ​ത്ര​മാ​ണു​ള​ള​ത്. കൃ​ഷ​ണ​ന്‍റെ പെ​ട്ടി​ക്ക​ട​യി​ല്‍ നി​ന്നും കി​ട്ടു​ന്ന​താ​ണു കു​ടും​ബ​ത്തി​ന്‍റെ ആ​കെ​യു​ള​ള വ​രു​മാ​നം. ബി​പി​എ​ല്‍ കാ​ര്‍​ഡി​ല്‍ ല​ഭി​ച്ചി​രു​ന്ന അ​രി​യും ഗോ​ത​ന്പും നി​ല​ച്ച​തോ​ടെ ദു​രി​തം ഇ​ര​ട്ടി​യാ​യി.

Filed under .

0 comments for "റേ​ഷ​ന്‍ കാ​ര്‍​ഡ് വ​ന്നു; പാ​വം കൃ​ഷ്ണ​നും കു​ടും​ബ​വും "സ​ന്പ​ന്ന​ര്‍' പ​ട്ടി​ക​യി​ല്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas