By Malakkallu Express:November 24, 2014
ഏഴു പഞ്ചായത്തുകളെ ഇ-സാക്ഷരമാക്കാന്‍ 100 ദിനം
കാസര്‍ഗോഡ്: ജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ട ഏഴു പഞ്ചായത്തുകളിലെ എല്ലാവരെയും 100 ദിവസംകൊണ്ടു ഇ-സാക്ഷരരാക്കുന്ന പദ്ധതി നടപ്പിലാക്കുന്നു. ജനുവരി 26നു സമ്ബൂര്‍ണ ഇ-സാക്ഷരതാ പ്രഖ്യാപനം നടക്കും. വിദ്യാഭ്യാസ-പഞ്ചായത്ത്-ഐടി വകുപ്പുകളുടെ നേതൃത്വത്തില്‍ പി.എന്‍. പണിക്കര്‍ ഫൌണ്േടഷന്റെ ആഭിമുഖ്യത്തില്‍ കള്ളാര്‍, പുല്ലൂര്‍-പെരിയ, തൃക്കരിപ്പൂര്‍, അജാനൂര്‍, ചെങ്കള, മൊഗ്രാല്‍-പുത്തൂര്‍ എന്നീപഞ്ചായത്തുകളിലാണ് ഇ-സാക്ഷരതാ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പുരോഗതി വിവിധ പഞ്ചായത്തുകളില്‍ നടന്ന യോഗങ്ങള്‍ പി.എന്‍. പണിക്കര്‍ ഫൌണ്േടഷന്‍ വൈസ് ചെയര്‍മാന്‍ എന്‍. ബാലഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് എച്ച്. വിഘ്നേശ്വര്‍ ഭട്ട്, കുമ്ബള പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ്, മൊഗ്രാല്‍-പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നജ്മ അബ്ദുള്‍ ഖാദര്‍, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് സി.ബി. അബ്ദുള്ളഹാജി, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. നസീമ, പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന്‍, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ എന്നിവര്‍ അതാതു പഞ്ചായത്തുകളില്‍ നടന്ന യോഗങ്ങളില്‍അധ്യക്ഷതവഹിച്ചു. മുന്‍ എംഎല്‍എ കെ.പി. കുഞ്ഞിക്കണ്ണന്‍, കണ്ണൂര്‍ സര്‍വകലാശാല മുന്‍ പരീക്ഷാകണ്‍ട്രോളര്‍ പ്രഫ. കെ.പി. ജയരാജന്‍, കെ.വി. രാഘവന്‍ മാസ്റ്റര്‍, സി.കെ. ഭാസ്കരന്‍, ടി.എന്‍. ബാലകൃഷ്ണന്‍ മാസ്റ്റര്‍, കാവുങ്കല്‍ നാരായണന്‍ മാസ്റ്റര്‍, പ്രഫ. എ. ശ്രീനാഥ്, പി.കെ. കുമാരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
deepika

