By Malakkallu Express:November 24, 2014
അഗ്മാര്‍ക്ക് ഗ്രേഡ് ഉത്പന്നങ്ങള്‍ വിപണിയില്‍
കാഞ്ഞങ്ങാട്: സംസ്ഥാന കൃഷി വകുപ്പിന്റെ കീഴില്‍ കാസറഗോഡ് ജില്ലയിലെ പുല്ലൂരിലുള്ള സ്റ്റേറ്റ് അഗ്മാര്‍ക്ക് ഗ്രേഡിംഗ് ലബോറട്ടറിയില്‍ പരിശോധന നടത്തി ഗ്രേഡ് ചെയ്ത് ആദ്യത്തെ അഗ്മാര്‍ക്ക് ഗ്രേഡ് ഉല്‍പ്പന്നമായ കല്ലട്രാസ് ക്രിസ്റ്റല്‍ കോക്കനട്ട് ഓയില്‍ (അഗ്മാര്‍ക്ക് ഗ്രേഡ് വെളിച്ചെണ്ണ) വിപണിയിലിറക്കി. ഉദുമ ബാരയിലെ കല്ലട്ര ഓയില്‍ മില്‍സ് സ്ഥാപക ഉടമ കല്ലട്ര മാഹിന്‍ ഹാജി ആദ്യത്തെ അഗ്മാര്‍ക്ക് ഗ്രേഡ് വെളിച്ച പായ്ക്കറ്റ് ഉദുമയിലെ വ്യാപാരി ബാലകൃഷ്ണനു നല്‍കികൊണ്ട് വിതരണോദ്ഘാടനം നടത്തി. കാസര്‍ഗോഡ് കൃഷി അസി. ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്) വിജയേശ്വരി നമ്ബീശന്‍, അഗ്മാര്‍ക്ക് ലാബ് കെമിസ്റ്റ് ഇന്‍ചാര്‍ജായ കാസര്‍ഗോഡ് സ്റ്റേറ്റ് സീഡ് ഫാം ഓഫീസര്‍ പി. സരസ്വതി എന്നിവര്‍ സന്നിഹിതരായിരുന്നു.

