Headlines
By Malakkallu Express:November 24, 2014

ഇക്കോ കേഡറ്റ് കോഴ്സ്:അപേക്ഷ ക്ഷണിച്ചു

ഇക്കോ കേഡറ്റ് കോഴ്സ്:അപേക്ഷ ക്ഷണിച്ചു കാസര്‍ഗോഡ്: പ്രകൃതിയുടെ കാവലാളായി വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കുന്നതിനു വിദ്യാലയങ്ങളില്‍ ഇക്കോ കേഡറ്റ് കോര്‍പ്പ്സിന് വനംവകുപ്പ് സാമൂഹ്യ വനവത്കരണ വിഭാഗം തുടക്കം കുറിക്കുന്നു. പ്രകൃതി സ്നേഹവും അച്ചടക്കവും നിസ്വാര്‍ഥയും സൌഹാര്‍ദ മനോഭാവവും വിദ്യാര്‍ഥികളില്‍വളര്‍ത്തുക എന്നതാണ് ഇക്കോ കേഡറ്റ് കോര്‍പ്പസിന്റെ ലക്ഷ്യം. ജില്ലയില്‍ തെരഞ്ഞെടുക്കപ്പെടുന്ന 10 വിദ്യാലയങ്ങളില്‍നിന്നും ഏഴ്, എട്ട് ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെയാണ് ഓരോ വിദ്യാലത്തില്‍നിന്നും ആദ്യഘട്ടത്തില്‍ പദ്ധതിക്കായി പരിഗണിക്കുന്നത്. വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയ പരിസ്ഥിതി സൌഹൃദ പരിപാടികളുടെ ചെറുകുറിപ്പോടുകൂടി മുഖ്യാധ്യാപകന്‍ ജില്ലാ നോഡല്‍ ഓഫീസറായ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് ഇതില്‍ പറയുന്ന വിലാസത്തില്‍ ഡിസംബര്‍ അഞ്ചിനകം സമര്‍പ്പിക്കേണ്ടതാണ്. വിലാസം: അസിസറ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സാമൂഹ്യ വനവത്കരണ വിഭാഗം, ഉദയഗിരി, വിദ്യാനഗര്‍ പിഒ, കാസര്‍ഗോഡ്. ഫോണ്‍: 04994 256910, 944797152.

Filed under .

0 comments for "ഇക്കോ കേഡറ്റ് കോഴ്സ്:അപേക്ഷ ക്ഷണിച്ചു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas