Headlines
By Malakkallu Express:November 24, 2014

എന്‍ഡോസള്‍ഫാന്‍ ജനകീയ ട്രൈബ്യൂണല്‍ ജനുവരിയില്‍

കാസര്‍കോട്: കേരള പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ രണ്ട് പതിറ്റാണ്ടിലേറെക്കാലം മാനദണ്ഡങ്ങള്‍ പാലിക്കാതെ കശുമാവിന്‍ തോട്ടങ്ങളില്‍ നടത്തിയ എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തിലൂടെ മനുഷ്യനും ജീവജാലങ്ങള്‍ക്കും പ്രകൃതിക്കുമുണ്ടായ നഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ ജനകീയ ട്രൈബ്യൂണല്‍ സംഘടിപ്പിക്കാന്‍ എന്‍ഡോസള്‍ഫാന്‍ ജാഗ്രതാ സമിതി തീരുമാനിച്ചു. സമഗ്രപഠനം നടത്തി 2015 ജനുവരി അവസാനവാരത്തില്‍ കാസര്‍കോട്ട് നടത്തുന്ന ട്രൈബ്യൂണലിന് പൊതുസമൂഹത്തിന്‍െറ പൂര്‍ണ പങ്കാളിത്തമുണ്ടാകണമെന്ന് സമിതി അഭ്യര്‍ഥിച്ചു. ടി. ശോഭന അധ്യക്ഷത വഹിച്ചു. മുനീസ അമ്പലത്തറ, സുബൈര്‍ പടുപ്പ്, ടി. ദിവാകരന്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ജാന്‍സി രാജപുരം, പി.ജെ. തോമസ്, കെ.ടി. ബിന്ദുമോള്‍, കൃഷ്ണന്‍ ചാനടുക്കം, ഉസ്മാന്‍ ചെങ്കള, സുബ്ബണ്ണ ആള്‍വ, നാരായാണ കുമ്പടാജെ, ശശിധരന്‍ കാറഡുക്ക, എം.കെ. നസീമ, ടി. അഖില കുമാരി, ജോസ് ചെമ്പേരി, മാധവി ചെങ്കള, ശരണ്യാ ശങ്കര്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എന്‍. മുരളീധരന്‍ സ്വാഗതവും പി.കെ. അബ്ദുല്ല നന്ദിയും പറഞ്ഞു

Filed under .

0 comments for "എന്‍ഡോസള്‍ഫാന്‍ ജനകീയ ട്രൈബ്യൂണല്‍ ജനുവരിയില്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas