Headlines
By Malakkallu Express:November 23, 2014

രോഗികള്‍ക്ക് സാന്ത്വനവുമായി ഇന്നസെന്റ്‌

നീലേശ്വരം: സാന്ത്വനചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് സ്‌നേഹസ്​പര്‍ശനവുമായി നടനും എം.പി.യുമായ ഇന്നസെന്റ് എത്തി. നീലേശ്വരം കരുണ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയാണ് ഇന്നസെന്റുമൊത്ത് ഒരുദിനം 'സ്‌നേഹസ്​പര്‍ശനം-14' പാലിയേറ്റീവ് രോഗികളുടെ കൂട്ടായ്മ സംഘടിപ്പിച്ചത്. വേദനകള്‍മറന്ന് എഴുപത്തിഅഞ്ചോളം രോഗികള്‍ സ്‌നേഹസ്​പര്‍ശനത്തിനെത്തി. നിശ്ചയദാര്‍ഢ്യവും മനക്കരുത്തും ധൈര്യവും കൊണ്ടുമാത്രം അര്‍ബുദത്തെ അതിജീവിച്ച അനുഭവം രോഗികള്‍ക്കുമുമ്ബില്‍ നര്‍മത്തില്‍ ചാലിച്ച്‌ ഇന്നസെന്റ് അവതരിപ്പിച്ചു. നന്മയുടെ ഉറവ വറ്റിയിട്ടില്ലാത്ത പൊതുസമൂഹം നിര്‍ധനരായ രോഗികള്‍ക്ക് സാന്ത്വനവും സഹായവും നല്‍കണമെന്ന് അഭ്യര്‍ഥിച്ചു. സ്‌നേഹസ്​പര്‍ശനം ഇന്നസെന്റ് എം.പി. ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭാ അധ്യക്ഷ വി.ഗൗരി അധ്യക്ഷതവഹിച്ചു. പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ വെബ്‌സൈറ്റ് നെഹ്രു കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഗ്രാമവികസനമന്ത്രാലയം ഡയറക്ടര്‍ പി.മനോജ് വിവിധ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. നീലേശ്വരം രാജാവ് അഡ്വ. ടി.സി.സി.കൃഷ്ണവര്‍മ വലിയരാജ, ഇന്നസെന്റ് എം.പി.ക്ക് മംഗളപത്രംസമര്‍പ്പിച്ചു. ഡോ. ഇ.വി.ചന്ദ്രമോഹനന്‍, കെ.അശോകന്‍, േവാളന്റിയര്‍മാരായ രമ്യ, പുഷ്പലത, ലത, സിന്ധു എന്നിവര്‍ക്ക് ഇന്നസെന്റ് ഉപഹാരങ്ങള്‍ സമ്മാനിച്ചു. മോനിഷ പാലായി, സനോജ്കുമാര്‍, ശരണ്യ എന്നിവര്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. ചികിത്സാസഹായങ്ങളും ഇന്നസെന്റ് വിതരണം ചെയ്തു. വില്‍ചെയറില്‍ ചടങ്ങിനെത്തിയ ബങ്കളത്തെ സുനില്‍ ഈറ്റയാല്‍ നിര്‍മിച്ച പൂപാത്രം ഇന്നസെന്റിന് സമ്മാനിച്ചു. സംഘടനകളും വ്യക്തികളും സാമ്ബത്തികസഹായവും ചടങ്ങില്‍ കൈമാറി. ജനറല്‍ കണ്‍വീനര്‍ കെ.വി.പ്രസാദ് സ്വാഗതവും ഡോ. വി.ഗംഗാധരന്‍ നന്ദിയും പറഞ്ഞു.

Filed under .

0 comments for "രോഗികള്‍ക്ക് സാന്ത്വനവുമായി ഇന്നസെന്റ്‌"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas