By Malakkallu Express:November 30, 2014
കായിക മത്സരത്തില്‍ പരപ്പ ബ്ളോക് ചാമ്ബ്യന്മാര്‍
ചെറുവത്തൂര്‍: ജില്ലാ കേരളോത്സവ കായിക മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ 124 പോയന്‍റ് നേടിയ പരപ്പ ബ്ളോക് ഓവറോള്‍ ചാമ്ബ്യന്മാരായി. 101 പോയന്‍േറാടെ കാഞ്ഞങ്ങാട് ബ്ളോക് രണ്ടാംസ്ഥാനം കരസ്ഥമാക്കി. 66 പോയന്‍റ് ലഭിച്ച നീലേശ്വരം ബ്ളോക്കാണ് മൂന്നാംസ്ഥാനത്ത്. പിലിക്കോട് പഞ്ചായത്തിലെ കാലിക്കടവ് മൈതാനിയില്‍ ഓട്ടം, ജാവലിന്‍ത്രോ, ഷോട്പുട്ട്, ഹൈജംപ്, ലോങ്ജംപ്, നീന്തല്‍, ചെസ്, ഷട്ടില്‍, കബഡി, വടംവലി, വോളിബാള്‍, ബാസ്കറ്റ്ബാള്‍, കളരിപ്പയറ്റ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. സ്റ്റേജിന മത്സരങ്ങള്‍ 30ന് രാവിലെ ഒമ്ബത് മുതല്‍ പിലിക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും.കായിക മത്സരങ്ങള്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എസ്. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. റിയാസ് മുക്കോളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി. കുഞ്ഞിരാമന്‍, എ. ജാസ്മിന്‍, പിലിക്കോട് പഞ്ചായത്തംഗം പി.പി. പത്മനാഭന്‍, വി. ഗോപകുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി. രാജ്മോഹന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി പി. മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. പിലിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.വി. ശ്രീധരന്‍സ്വാഗതവും വിനോദന്‍ പൃഥ്വിയില്‍ നന്ദിയും പറഞ്ഞു. 30ന് വൈകീട്ട് നാലിന് കാലിക്കടവ് ടൗണില്‍നിന്നും ഘോഷയാത്ര നടക്കും. സമാപന സമ്മേളനം കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ശ്യാമളാദേവി അധ്യക്ഷത വഹിക്കും.മത്സരഫലങ്ങള്‍ -ഒന്ന് രണ്ട് സ്ഥാനങ്ങള്‍ യഥാക്രമം: 1500 മീറ്റര്‍ പെണ്‍: സ്നേഹ അലക്സാണ്ടര്‍ (നീലേശ്വരം ബ്ളോക്), കാവ്യശ്രീബാല (പരപ്പ ബ്ളോക്), 100 മീറ്റര്‍ സീനിയര്‍ പെണ്‍: കൃഷ്ണപ്രിയ (നീലേശ്വരം നഗരസഭ), ഷാക്കിറ (കാഞ്ഞങ്ങാട് ബ്ളോക്), 500 മീറ്റര്‍ സീനിയര്‍ പെണ്‍: ജോയ്സി തോമസ് (പരപ്പ ബ്ളോക്). 100 മീറ്റര്‍ പെണ്‍: വി.കെ. ശ്യാമിലി (പരപ്പ ബ്ളോക്), കാര്‍ത്യായനി (കാഞ്ഞങ്ങാട് ബ്ളോക്), ഷോട്പുട്ട് ആണ്‍: സി. പ്രിയേഷ് (നീലേശ്വരം ബ്ളോക്), കെ.വി. സുധീഷ്കുമാര്‍ (കാഞ്ഞങ്ങാട് നഗരസഭ), 1500 മീറ്റര്‍ ആണ്‍: എച്ച്. സുകുമാരന്‍ (കാറഡുക്ക ബ്ളോക്), കെ.എച്ച്. മാധവന്‍ (പരപ്പ ബ്ളോക്), 100 മീറ്റര്‍: നീധേഷ്കുമാര്‍ (കാറഡുക്ക ബ്ളോക്), ജി. രാജീവന്‍ (കാഞ്ഞങ്ങാട് ബ്ളോക്), 1500 മീറ്റര്‍ ജൂനിയര്‍ ആണ്‍: പ്രവീണ്‍ നാരായണ്‍ (കാഞ്ഞങ്ങാട് ബ്ളോക്), ശ്രീജിത്ത് (കാറഡുക്ക ബ്ളോക്), 100 മീറ്റര്‍ സീനിയര്‍ ആണ്‍: സത്യരാജ് (കാറഡുക്ക ബ്ളോക്), ജയേഷ് (കാറഡുക്ക ബ്ളോക്).

