Headlines
By Malakkallu Express:November 30, 2014

കേരള സര്‍വകലാശാലയിലെ കലാപം: ഗവര്‍ണര്‍ ഇടപെടുന്നു



തിരുവനന്തപുരം: കേരള സര്‍കലാശാലയിലെ കലാപത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍. പ്രൊവൈസ് ചാന്‍സിലര്‍ വീരമണികണ്ഠന്റെ വീടാക്രമണകേസില്‍ സെനറ്റ് അംഗം ജ്യോതികുമാര്‍ ചാമക്കാലക്കെതിരെ നടപടിയെടുക്കാന്‍ വൈസ്ചാന്‍സിലര്‍ക്കു ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. പ്രൊ വൈസ് ചാന്‍സിലര്‍ ഗവേഷണ പ്രബന്ധം മോഷ്ടിച്ചെന്ന കേസില്‍ കേരള, കാലിക്കറ്റ് വിസിമാരോട് വിശദീകരണവും തേടി. ഇതോടെ സര്‍ക്കാര്‍ നോമിനിയായ പ്രൊവൈസ് ചാന്‍സിലറും സര്‍വ്വകലാശാല ഭരണ സമിതിയിലെ കോണ്‍ഗ്രസ് അംഗങ്ങളും തമ്മിലുള്ള തര്‍ക്കം പുതിയ വഴിത്തിരിവിലെത്തുകയാണ്. കേരള സര്‍വകലാശാലയില്‍ നടന്ന അതിക്രമത്തിലും പ്രൊ വൈസ് ചാന്‍സിലര്‍ വീരമണികണ്ഠന്‍റെ വീടാക്രമണക്കേസിലും സെനറ്റ് അംഗം ജ്യോതികുമാര്‍ ചാമക്കാലക്കെതിരെ സര്‍വ്വകലാശാല ചട്ടങ്ങള്‍ക്കനുസരിച്ച്‌ നടപടിയെടുക്കാനാണു ഗവര്‍ണറുടെ നിര്‍ദ്ദേശം. കഴിഞ്ഞമാസം സര്‍വകലാശാലയ്ക്കകത്തു നടന്ന പ്രതിഷേധം സെനറ്റ് അംഗം ജ്യോതി കുമാര്‍ ചാമക്കാലയുടെ നേതൃത്വത്തിലാണ് നടന്നതെന്നും വൈസ് ചാന്‍സിലറുടെ വീടാക്രമണക്കേസില്‍ ചാമക്കാലക്ക് പങ്കുണ്ടെന്നുമായിരുന്നു വിസിയുടെ റിപ്പോര്‍ട്ട്. തെളിവായി ദൃശ്യങ്ങളും ഹാജരാക്കി. ഇതെല്ലാം പരിഗണിച്ചാണ് നിലവിലെനിയമങ്ങള്‍ക്കും സര്‍വ്വകലാശാല ചട്ടങ്ങള്‍ക്കും അനുസരിച്ച്‌ നടപടിയെടുക്കാന്‍ ഗവര്‍ണറുടെ ഓഫീസ് വൈസ് ചാന്‍സിലര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. പ്രൊ വൈസ് ചാന്‍സിലര്‍ ഡോ. എന്‍ വീരമണികണ്ഠന്റെ ഗവേഷണ പ്രബന്ധം മോഷണമെന്ന മുന്‍ സിന്‍റികേറ്റ് അംഗം ആര്‍.എസ് ശശികുമാരിന്റെ പരാതിയിലും ഗവര്‍ണരുടെ ഇടപെടൃലുണ്ടായി. ഡല്‍ഹി സര്‍വകലാശാലയിലെ മനശാസ്ത്ര വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഗവേഷണ പ്രബന്ധത്തിന്‍റെ പകുതിയിലധികവും മോഷണമെന്ന് തെളിയുകയും മേല്‍നടപിടക്ക് സര്‍ക്കാറിന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. 2009ല്‍ കാലിറ്റിക്കറ്റ് സര്‍വ്വകലാശാലയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മോഷണമെന്ന് തെളിഞ്ഞ സാഹതര്യത്തിലാണ് സംഭവത്തെക്കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ വൈസ് ചാന്‍സിലര്‍മാരോട് ആവശ്യപ്പെടുന്നത്.

Filed under .

0 comments for "കേരള സര്‍വകലാശാലയിലെ കലാപം: ഗവര്‍ണര്‍ ഇടപെടുന്നു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas