Headlines
By Malakkallu Express:November 30, 2014

ദേശീയ ജൂനിയര്‍ അത്‍ലറ്റിക് മീറ്റ്; കേരളത്തിന് ഹാട്രിക്


വിജയവാഡയില്‍ നടന്ന ദേശീയ ജൂനിയര്‍ അത്​ലറ്റിക്​മീറ്റില്‍ കേരളത്തിന്​ഹാട്രിക്​കിരീടം. 38 സ്വര്‍ണവും 22 വെളളിയും 13 വെങ്കലവും നേടിയാണ്​കേരളം കിരീടം സ്വന്തമാക്കിയത്​. കേരളത്തിന്റെ ശ്രീനിത്​മോഹന്‍, ജിസ്ന മാത്യു, അശ്വനി ബിനു എന്നിവര്‍ മികച്ച അത്​ലറ്റുകളായി തെരഞ്ഞെടുക്കപ്പെട്ടു. ആദ്യ ദിനങ്ങളില്‍ കനത്ത വെല്ലുവിളിയുയര്‍ത്തിയ ഹരിയാനയെ പോയിന്റ്​പട്ടികയില്‍ ബഹുദൂരം പിന്തളളിയാണ്​കേരളം ചാമ്ബ്യന്‍മാരായത്​. മീറ്റിന്റെ അവസാനദിനം മാത്രം 13 സ്വര്‍ണം സ്വന്തമാക്കിയ കേരളം 528.5 പോയിന്‍റ്​നേടി. രണ്ടാമതുള്ള ഹരിയാനക്ക്‌ 394 പോയിന്റാണ്​സമ്ബാദ്യം. തമി‍ഴ്നാട്​മൂന്നാമതെത്തി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളം ഓവറോള്‍ ചാമ്ബ്യന്‍മാരായപ്പോള്‍ ഹരിയാനക്കാണ്​ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കിരീടം. ആകെ 38 സ്വര്‍ണവും 22 വെളളിയും 13 വെങ്കലവുമാണ്​കേരളത്തിന്റെ അക്കൗണ്ടിലെത്തിയത്​. ഇത്​ഇരുപതാം തവണയാണ്​ജൂനിയര്‍ അത്​ലറ്റിക്​സില്‍ കേരളത്തിന്റെ കിരീട നേട്ടം. ഹൈജമ്ബില്‍ ദേശീയ റെക്കോഡിട്ട ശ്രീനിത്​മോഹന്‍ 20 വയസ്സിന്​താ‍ഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടുജിസ്ന മാത്യു 16വയസ്സില്‍ താ‍ഴെയുള്ളവരുടെ വിഭാഗത്തിലും അശ്വനി ബിനു 14 വയസ്സില്‍ താ‍ഴെയുള്ളവരുടെ വിഭാഗത്തിലും മികച്ച താരങ്ങളായി. ജിസ്നയും വി.വി ജിഷയുമാണ്​മീറ്റിലെ ട്രിപ്പിള്‍ സ്വര്‍ണ നേട്ടക്കാര്‍. 9 ദേശീയ റെക്കോഡുകളും 13 മീറ്റ്​റെക്കോഡുകളുമാണ്​വിജയവാഡയില്‍ പിറന്നത്​. അവസാന ദിനമായ ഇന്ന്​3000 മീറ്ററില്‍ പി.യു ചിത്ര മീറ്റ്​റെക്കോഡിട്ടു.

Filed under .

0 comments for "ദേശീയ ജൂനിയര്‍ അത്‍ലറ്റിക് മീറ്റ്; കേരളത്തിന് ഹാട്രിക്"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas