By Malakkallu Express:November 30, 2014
മാതൃഭാഷയെക്കാളും ഇഷ്ടം മലയാളത്തില്‍ അഭിനയിക്കാന്‍; മേഘ്‌ന രാജിന് പറയാനുള്ളത്
മലയാളത്തില്‍ അഭിനയിച്ച്‌തുടങ്ങി തെന്നിന്ത്യയിലും ബോളിവുഡിലുമൊക്കെ നിറഞ്ഞുനില്‍ക്കുന്ന മലയാളിസുന്ദരിമാര്‍ ഒട്ടെറെയുണ്ട്. എന്നാല്‍ കന്നടയില്‍ തുടങ്ങി മലയാളത്തില്‍ എത്തിയ മേഘ്‌ന രാജിന് ഇപ്പോള്‍ കന്നടത്തെക്കാള്‍ പ്രിയം മലയാളമാണ്. കന്നട ചിത്രങ്ങള്‍ ലഭിച്ചാലും മലയാളചിത്രം എത്തിയാല്‍ കന്നടയോട് നോ പറയാനും മേഘ്‌ന തയ്യാറാണ്. കന്നട ചിത്രങ്ങള്‍ക്കല്ല പ്രാധാന്യം കൊടുക്കന്നതെന്ന് പറയുന്ന മേഘ്‌ന മലയാള സിനിമയെ ഒരിക്കലും വേണ്ടെന്ന് വയ്ക്കില്ലെന്നും കൂട്ടിചേര്‍ക്കുന്നു. മലയാള സിനിമയാണ് എന്നെ നടിയാക്കിയത്. അതിനാല്‍ എന്നും മലയാള ചിത്രങ്ങള്‍ക്കായിരിക്കും താന്‍ മുന്‍ഗണന കൊടുക്കുക. വിനയന്റെ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന മലയാളത്തിലെത്തിയത്. തുടര്‍ന്ന് 18ട്ടോളം മലയാളചിത്രങ്ങളില്‍ മേഘ്‌ന അഭിനയിച്ചിരുന്നു. അതില്‍ അഞ്ചാമത്തെ ച്ിത്രമായ ബ്യൂട്ടിഫുള്‍ ആണ് താരത്തിന്റെ ഗ്രേഡ് ഉയര്‍ത്തിയത്. ഇതു വരെ താന്‍ അഭിനയിച്ച ചിത്രങ്ങളില്‍ വച്ച് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ബ്യൂട്ടിഫുളിലെ അഞ്ജലിയാണെന്നും ന്യൂ ജനറേഷന്‍ ചിത്രങ്ങള്‍ക്ക് അടിത്തറ പാകിയ ക്ലാസിക് ചിത്രമാണ്അതെന്നാണ് താന്‍ കണക്കാക്കുന്നതെന്നും താരം വ്യക്തമാക്കി. ''നിലവാരമുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് പേരു കേട്ട മേഖലയാണ് മലയാള സിനിമ. ഓരോ സമയങ്ങളിലും വ്യത്യസ്തമായ വേഷങ്ങള്‍ മലയാള സിനിമയിലുണ്ടാകാറുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അതിനാല്‍ എന്നും പ്രേക്ഷകരുടെ മനസില്‍ മായാതെ നില്‍ക്കുന്ന ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എനിക്ക് താല്‍പര്യമുണ്ട്'' മേഘ്‌ന പറയുന്നു. ഈ വര്‍ഷം ഹണ്‍ഡ്രഡ് ഡിഗ്രി സെല്‍ഷ്യസ്, ദി ഡോള്‍ഫിന്‍സ് എന്നീ രണ്ട് മലയാള ചിത്രങ്ങളില്‍ മാത്രമാണ് താരം അഭിനയിച്ചത്. ഇപ്പോള്‍ സെലക്ടീവ് ആയിട്ടാണ് അഭിനയിക്കുന്നതെന്ന് മേഘ്‌ന പറയുന്നു. നല്ല സിനിമകളില്‍ അഭിനയിക്കണമെന്നാണ് തന്റെ ആഗ്രഹം. ഹണ്‍ഡ്രഡ് ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രത്തില്‍ നായകനുണ്ടായിരുന്നില്ല, പക്ഷെ അതൊരു നല്ല ചിത്രമായിരുന്നു. നിങ്ങളുടെ പരിശ്രമം അംഗീകരിക്കപ്പെടുന്നുണ്ടെങ്കില്‍ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ നല്ല പ്രകടനം കാഴ്ച വയ്ക്കാനായില്ലെങ്കിലും അതൊരു പ്രശ്‌നമല്ലെന്നാണ് താന്‍ കരുതുന്നതെന്നും മേഘ്‌ന വ്യക്തമാക്കി. നിലവില്‍ നാല് കന്നട ചിത്രങ്ങളുടെ തിരക്കിലാണ് താരം.

