By Malakkallu Express:November 15, 2014
ജില്ലാ ശാസ്ത്രാത്സവം 17-ന് തുടങ്ങും
കാസര്‍കോട്: റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം നവംബര്‍ 17, 18 തീയതികളില്‍ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. റജിസ്‌ട്രേഷന്‍ 15-ന് രാവിലെ 11-ന് തുടങ്ങും.
17-ന് രാവിലെ 10-ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.രാഘവന്‍ പതാക ഉയര്‍ത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും. ചെങ്കള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.ബി.അബ്ദുള്ള ഹാജി അധ്യക്ഷനായിരിക്കും. 18-ന് വൈകിട്ട് മൂന്നിന് സമാപനസമ്മേളനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.കുര്യാക്കോസ് അധ്യക്ഷനായിരിക്കും. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മുംതാസ് ഷുക്കൂര്‍ സമ്മാനം നല്കും.
ഏഴ് ഉപജില്ലകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ മത്സരിക്കാനെത്തും. 17-ന് സയന്‍സ്, പ്രവര്‍ത്തിപരിചയം, ഐ.ടി.യുടെ ഏതാനുംവിഭാഗങ്ങള്‍ എന്നിവയില്‍ മത്സരം നടക്കും. 18-ന് സോഷ്യല്‍ സയന്‍സ്, മാത്സ് മേളയും നടക്കും. മത്സരത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഭക്ഷണം സൗജന്യമായി നല്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
നായന്മാര്‍മൂല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.പി.മുഹമ്മദ് അലി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ പി.മൂസക്കുട്ടി, പി.ടി.എ. വൈസ് പ്രസിഡന്റ് ഖാദര്‍ പാലോത്ത്, ഐ.ടി.അറ്റ് സ്‌കൂള്‍ ഡയറക്ടര്‍ എം.പി.രാജേഷ്, ഇ.വി.നോദ്കുമാര്‍, വി.സി.ഹേമചന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

source-http://www.mathrubhumi.com/