Headlines
By Malakkallu Express:November 15, 2014

നോര്‍ക്ക തൊഴില്‍പരിശീലനത്തിന് അപേക്ഷിക്കാം

തൃക്കരിപ്പൂര്‍: കേരള സര്‍ക്കാറിന്റെ നോര്‍ക്ക റൂട്ട്‌സ് തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ നല്കുന്ന തൊഴില്‍ വൈദഗ്ധ്യ പരീശിലനത്തിന് അപേക്ഷിക്കാം. ഐ.ഇ.എല്‍.ടി.എസ്. (ഈവനിങ് ബാച്ച്), ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിങ് എന്നിവയില്‍ മൂന്നുമാസക്കാലമാണ് പരിശീലനം. അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ തൊഴിലന്വേഷകര്‍ക്ക് ഐ.ഇ.എല്‍.ടി.എസ്. യോഗ്യത അത്യന്താപേക്ഷിതമാണ്. ഈ പരിശീലനംമുഖേന സ്‌പോക്കണ്‍ ഇംഗ്ലീഷ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, വ്യക്തിത്വവികാസം തുടങ്ങിയ മേഖലകളിലും പ്രാവീണ്യം നേടാനാകും.


കോഴ്‌സുകളുടെ ഫീസിന്റെ 80 ശതമാനം നോര്‍ക്ക റൂട്ട്‌സ് വഹിക്കും. 20 ശതമാനംമാത്രം പഠിതാവ് നല്കിയാല്‍മതി. ഐ.ഇ.എല്‍.ടി.എസ്സിന് 1,600 രൂപയും ഗ്രാഫിക്ക് ഡിസൈനിങ്ങിനും വെബ് ഡിസൈനിങ്ങിനും 1,000 രൂപ വീതവും കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിങ്ങിന് 2,000 രൂപയുമാണ് ഫീസ്. പട്ടികജാതി, വര്‍ഗ വിഭാഗത്തില്‍പ്പെട്ട ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് പരിശീലനം സൗജന്യമാണ്. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും റേഷന്‍കാര്‍ഡും അവയുടെ പകര്‍പ്പും നിശ്ചിത ഫീസും സഹിതം 21-നകം പോളിടെക്‌നിക്കില്‍ പ്രവര്‍ത്തിക്കുന്ന കണ്ടിന്യൂയിങ് എജ്യുക്കേഷന്‍ സെല്‍ ഓഫീസുമായി ബന്ധപ്പെടണം.

source-http://www.mathrubhumi.com/

Filed under .

0 comments for "നോര്‍ക്ക തൊഴില്‍പരിശീലനത്തിന് അപേക്ഷിക്കാം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas