By Malakkallu Express:November 14, 2014
രാമവില്യം കഴകത്തില്‍ 40 വര്‍ഷത്തിനുശേഷം വിഷ്ണുമൂര്‍ത്തി ആചാരസ്ഥാനംകൊണ്ടു
തൃക്കരിപ്പൂര്‍: പ്രസിദ്ധമായ തൃക്കരിപ്പൂര്‍ രാമവില്യം കഴകത്തില്‍ 40 വര്‍ഷത്തിനുശേഷം വിഷ്ണുമൂര്‍ത്തി വെളിച്ചപ്പാടിന്റെ ആചാരസ്ഥാനം കൈയേറ്റു. വാലിയക്കാരുടെ അവകാശമായ ആചാരസ്ഥാനം നടക്കാവിലെ പി.വി.ജനാര്‍ദനന്‍ ഉദിനൂര്‍ ക്ഷേത്രപാലകക്ഷേത്രം മടിയന്‍ നായരച്ഛനില്‍നിന്ന് സ്വീകരിച്ചു.
രാമവില്യം കഴകത്തിലെയും കഴകത്തിനുകീഴിലെ ക്ഷേത്രങ്ങളിലെയും സ്ഥാനികരും വാലിയക്കാരും നടന്ന് ഉദിനൂര്‍ നാല്‍പ്പാടി തറവാട്ടിലെത്തി ചടങ്ങുകള്‍ക്കുശേഷമാണ് ക്ഷേത്രപാലകക്ഷേത്രത്തിലെത്തിയത്. ആചാരം സ്വീകരിച്ച് തൃക്കരിപ്പൂര്‍ ചക്രപാണിക്ഷേത്രത്തില്‍ തൊഴുതതിനുശേഷമാണ് കഴകത്തിലെത്തിയത്. തുടര്‍ന്ന് ക്ഷേത്രം കോയ്മ കലിയാന്തില്‍ പുരുഷോത്തമപ്പൊതുവാള്‍ ആചാരപ്പേരുവിളിച്ച് ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു.
ആചാര സ്ഥാനമേല്‍ക്കലിന്റെ ഭാഗമായുള്ള ആചാരമംഗലം വ്യാഴാഴ്ച കഴകത്തില്‍ നടക്കും. ചടങ്ങുകള്‍ക്കുശേഷം നാലായിരത്തോളം പേര്‍ക്ക് കഴക ഭണ്ഡാരപ്പുരയില്‍വെച്ച് ഭക്ഷണം വിതരണംചെയ്യും.

source-http://www.mathrubhumi.com/