Headlines
By Malakkallu Express:November 14, 2014

കൈക്കോട്ടുകടവ് സ്‌കൂളിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പദ്ധതി

തൃക്കരിപ്പൂര്‍: വിദ്യാലയത്തെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് പദ്ധതി ആവിഷ്‌കരിച്ചതായി കൈക്കോട്ടുകടവ് പൂക്കോയ തങ്ങള്‍ സ്മാരക വി.എച്ച്.എസ്. അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
'വിഷന്‍-2020' പദ്ധതിയില്‍ ക്ലാസുമുറികള്‍ പ്രോജക്ട് സൗകര്യമുള്ള സ്മാര്‍ട്ടാക്കി മാറ്റും. ഉന്നതനിലവാരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്കും. രക്ഷിതാക്കള്‍ക്ക് ക്ലാസുമുറികള്‍ നിരീക്ഷിക്കാന്‍ പാകത്തില്‍ വെബ്‌സൈറ്റ് തയ്യാറാക്കും. ആധുനികരീതിയിലുള്ള ശുചിമുറി സജ്ജീകരിക്കും. പദ്ധതി ശിശുദിനത്തില്‍ എം.ജി. സര്‍വകലാശാല പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍ ഉദ്ഘാടനം ചെയ്യും. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഉറുദു, സംസ്‌കൃതം എന്നീ ഭാഷകളില്‍ പ്രാവീണ്യം നല്കുന്നതിന് പ്രത്യേകം ക്ലാസുകള്‍ തുടങ്ങും.
പത്രസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ എം.അബ്ദുള്‍റഷീദ്, എസ്.അഷറഫ്, പി.സാവിത്രി, കെ.പി.ഇബ്രാഹിംകുട്ടി, എസ്.കുഞ്ഞഹമ്മദ്, ടി.കെ.അബൂസാലി എന്നിവര്‍ പങ്കെടുത്തു.
source-http://www.mathrubhumi.com/

Filed under .

0 comments for "കൈക്കോട്ടുകടവ് സ്‌കൂളിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പദ്ധതി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas