By Malakkallu Express:November 14, 2014
ചന്ദ്രമോഹന്‍ വധക്കേസ്: അന്വേഷണമാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി
ബന്തുടുക്ക: ബേഡഡുക്ക ചേരിപ്പാടിയിലെ ബി.ജെ.പി. പ്രവര്‍ത്തകന്‍ ചന്ദ്രമോഹന്റെ കൊലപാതകത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ സദാശിവത്തിന് പരാതി നല്കി. ചന്ദ്രമോഹന്റെ ഭാര്യ പി.ഭവാനിയാണ് പരാതി നല്കിയത്. ചന്ദ്രമോഹന്റേത് രാഷ്ട്രീയകൊലപാതകമായിരുന്നുവെന്നും ഇടതുസര്‍ക്കാര്‍ കേസ് പരിഗണിച്ചില്ലെന്നും അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.
source-http://www.mathrubhumi.com/

