Headlines
By Malakkallu Express:November 14, 2014

നഗരസഭയും റെയില്‍വേയും കൊമ്പുകോര്‍ക്കുന്നു

കാഞ്ഞങ്ങാട്: റെയില്‍വേ സ്റ്റേഷനു സമീപത്തെ മാലിന്യവും മലിനജലവും മാറ്റണമെന്ന് നേരത്തെ നഗരഭരണാധികാരികള്‍ റെയില്‍വേയോട് ആവശ്യപ്പെട്ടതാണ്. ഇക്കാര്യത്തില്‍ റെയില്‍വേ ഒരുനടപടിയും കൈക്കൊള്ളുന്നില്ലെന്ന ആക്ഷേപമാണ് നഗരസഭയ്ക്ക്. മാലിന്യപ്രശ്‌നത്തില്‍ റെയില്‍വേയും നഗരസഭയും കൊമ്പുകോര്‍ക്കുകയാണ്. ഇവിടെ മാലിന്യം കുമിയുന്നത് നാട്ടുകാര്‍ വലിച്ചെറിയുന്നതുകൊണ്ടാണെന്നും അതിന് തങ്ങളെ കുറ്റപ്പെടുത്തേണ്ടെന്നുമാണ് റെയില്‍വേ ഉദ്യോഗസ്ഥരുടെ വാദം. റെയില്‍വേയുടെ സ്ഥലത്ത് ആര് മാലിന്യം വലിച്ചെറിഞ്ഞാലും അത് നീക്കേണ്ടത് റെയില്‍വകുപ്പാണെന്നും നാട്ടുകാര്‍ മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ അവര്‍ സെക്യൂരിറ്റിയെ നിയമിക്കുകയാണ് വേണ്ടതെന്നും നഗരഭരണാധികാരികള്‍ പറയുന്നു. ഇരുവരും തമ്മില്‍ തര്‍ക്കിക്കുന്നതിനിടയില്‍ രോഗാണുക്കള്‍ പട്ടണത്തിലേക്ക് വ്യാപിക്കുന്നതാണ് ജനത്തിന് കാണേണ്ടിവരുന്നത്.
source-http://www.mathrubhumi.com/

Filed under .

0 comments for "നഗരസഭയും റെയില്‍വേയും കൊമ്പുകോര്‍ക്കുന്നു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas