Headlines
By Malakkallu Express:November 30, 2014

ദേശീയ പ്രക്ഷോഭം കാസര്‍കോട് 5ന് തൊഴിലാളി റാലി

കാസര്‍കോട്: സംയുക്ത ട്രേഡ് യൂണിയന്‍ ദേശീയ സമിതി ആഹ്വാനമനുസരിച്ച്‌ അഞ്ചിന് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കാസര്‍കോട് നഗരത്തില്‍ റാലിയും പൊതുയോഗവും സംഘടിപ്പിക്കും. ബിഎംഎസ്, ഐഎന്‍ടിയുസി, എഐടിയുസി, സിഐടിയു, എച്ച്‌എംഎസ്, യുടിയുസി, എസ്ടിയു, എന്‍എല്‍യു, ഐഎന്‍എല്‍സി, ഫെഡറേഷന്‍ ഓഫ് ബാങ്ക്, ഇന്‍ഷുറന്‍സ്, പ്രതിരോധം, റെയില്‍വേ, കേന്ദ്ര സംസ്ഥാന ജീവനക്കാരുടെ നേതൃത്വത്തില്‍ രാവിലെ പത്തിന് കറന്തക്കാട് നിന്നാരംഭിക്കുന്ന പ്രകടനം പുതിയ ബസ്സ്റ്റാന്‍ഡില്‍ പൊതുയോഗത്തോടെ സമാപിക്കും. തൊഴില്‍ നിയമ ഭേദഗതി പിന്‍വലിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, ഓഹരി വില്‍പന ഉപേക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, തൊഴില്‍ നിയമങ്ങള്‍ കൃത്യമായി നടപ്പാക്കുക, കരാര്‍വല്‍ക്കരണം നിര്‍ത്തുക, മിനിമം വേതനം 15,000 രൂപയാക്കുക, സാമൂഹ്യ സുരക്ഷാ സംവിധാനം ഉറപ്പാക്കുക, എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുക, ട്രേഡ് യൂണിയന്‍ രജിസ്ട്രേഷന്‍ 45 ദിവസത്തിനകം അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രക്ഷോഭം. രണ്ടുമുതല്‍ നാലുവരെ ജില്ലയിലെ തൊഴില്‍ കേന്ദ്രങ്ങളില്‍ സമരവിളംബര പ്രകടനം സംഘടിപ്പിക്കും. അഞ്ചിന് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത്നടക്കുന്ന പൊതുയോഗം ബിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം പി രാജീവ് ഉദ്ഘാടനം ചെയ്യും. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി ടി ജെ രാജന്‍, കെ വി കൃഷ്ണന്‍ (എഐടിയുസി), വി വി ബാലകൃഷ്ണന്‍, ടി കൃഷ്ണന്‍ (ബിഎംഎസ്), എ ഷാഹുല്‍ഹമീദ്, കെ വി ദാമോദരന്‍ (ഐഎന്‍ടിയുസി), കരിവെള്ളൂര്‍ വിജയന്‍ (യുടിയുസി), സി എം എ ജലീല്‍ (എന്‍എല്‍യു), ഷെരീഫ് കൊടവഞ്ചി (എസ്ടിയു) എന്നിവര്‍ പങ്കെടുത്തു

Filed under .

0 comments for "ദേശീയ പ്രക്ഷോഭം കാസര്‍കോട് 5ന് തൊഴിലാളി റാലി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas