Headlines
By Malakkallu Express:November 30, 2014

ഹൈദരാബാദില്‍ കോളജ് വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറിയിലിട്ട് തല്ലിക്കൊന്നു

haidharabadhil kolaj vidhyarththiye seeniyar vidhyarththikal klas
ഹൈദരാബാദ്: ഹൈദരാബാദില്‍ കോളജ് വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ഹര്‍ഷവര്‍ദ്ദന്‍ റാവുവെന്ന രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. ക്ലാസിലെ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതിനാണ് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചത്. ക്ലാസില്‍ കയറി വന്ന വിദ്യാര്‍ത്ഥികള്‍ ഹര്‍ഷവര്‍ദ്ദന്റെ നെഞ്ചിലും മുഖത്തും അടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പെണ്‍കുട്ടികള്‍ക്ക് നേരെ കോളജ് സ്ഥിരമായി ആക്രമണം നടക്കാറുണ്ടെന്നും ഒരു പെണ്‍കുട്ടിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനാണ് തന്റെ സഹോദരന്റെ ജീവനെടുത്തതെന്നും ഹര്‍ഷവര്‍ദ്ദന്റെ സഹോദരന്‍ പറഞ്ഞു. ഹര്‍ഷവര്‍ദ്ദന് പരിക്കേറ്റ കാര്യം കോളജ് മാനേജ്‌മെന്റ് തങ്ങളെ അറിയിച്ചില്ലെന്നും അവര്‍ തന്നെ ആസ്പത്രിയിലെത്തിക്കുകയായിരുന്നുവെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.
chandrika

Filed under .

0 comments for "ഹൈദരാബാദില്‍ കോളജ് വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറിയിലിട്ട് തല്ലിക്കൊന്നു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas