By Malakkallu Express:November 30, 2014
ഗോവ ചലച്ചിത്രോത്സവം: സുവര്‍ണ മയൂരം ലെവിയാഥാന്
പനാജി: ഗോവ അന്താരാഷ്ട്ര ചലിച്ചത്രോത്സവത്തില്‍ സുവര്‍ണ മയൂരം റഷ്യന്‍ ചിത്രം ലെവിയാഥാന്‍ കരസ്ഥമാക്കി. ആന്ദ്രെ സ്വാവിഗിനിത്‌സേവാണ് ചിത്രത്തിന്റെ സംവിധായകന്‍. മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ഇസ്രയേലി സംവിധായകന്‍ നദാവ് ലാപിഡിനാണ്. ബംഗാളി നടന്‍ ദുലാല്‍ സര്‍ക്കാര്‍, റഷ്യന്‍ നടന്‍ അലെക്‌സ് സെറിബ്രിയാക്കോവ് എന്നിവര്‍ മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. മറാത്തി ചിത്രം ഏക് ഹസാര്‍ റുപ്പീ നോട്ടിന് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. സമഗ്ര സംഭാവനക്കുള്ള പുര്‌സകാരം ചൈനീസ് ചലച്ചിത്രക്കാരന്‍ വോങ് കാര്‍ വായിക്ക് സമാപന ചടങ്ങില്‍ സമ്മാനിച്ചു. തെന്നിന്ത്യന്‍ താരം ജയറാം സമാപന ചടങ്ങില്‍ മുഖ്യാതിഥിയായി. ഗോവന്‍ തലസ്ഥാനമായ പനജിയില്‍ ചലച്ചിത്രമേളയുടെ സമാപന ചടങ്ങുകള്‍ പുരോഗമിക്കുകയാണ്

