By Malakkallu Express:November 20, 2014
7,329 രൂപയുടെ സ്മാര്‍ട്ഫോണുമായി വിഡിയോകോണ്‍
പുതിയ സ്മാര്‍ട്ഫോണുമായി വിഡിയോ കോണും മൊബൈല്‍ വിപണിയില്‍ ചുവടുറപ്പിക്കുകയാണ്. ഇന്‍ഫിനിയം പരമ്ബരയില്‍ വരുന്ന ഇസഡ് 50 ക്വാഡ് എന്ന സ്മാര്‍ട് ഫോണാണ് വിഡിയോകോണ്‍ പുതുതായി വിപണിയിലെത്തിച്ചിരിക്കുന്നത്. അഞ്ച് ഇഞ്ച് വരുന്ന ഹൈ ഡെഫിനിഷന്‍ ക്വാളിറ്റിയിലുള്ള ഡിസ്പ്ലെ, 5 എം.പി ഓട്ടോ ഫോക്കസുള്ള എല്‍.ഇ.ഡി ഫ്ലാഷോടു കൂടിയ പിന്‍കാമറ, 2 എം.പിയിലുള്ള മുന്‍കാമറ തുടങ്ങി നിരവധി സവിശേഷതകളുമായാണ് വിഡിയോകോണ്‍ ഇസഡ് 50യെ രംഗത്തിറക്കുന്നത്. 1.3 ജി ഹെഡ്സിലുള്ള ക്വാഡ് കോര്‍ പ്രൊസസ്സര്‍, 1 ജി.ബി റാം എന്നിവയാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകതയായി കമ്ബനി ഉയര്‍ത്തിക്കാട്ടുന്നത്. ആന്‍ഡ്രോയിഡ് 4.4.2 കിറ്റ്കറ്റ് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഈ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.
8 ജി.ബി ഇന്റേണല്‍ മെമ്മറിയാണ് ഈ സ്മാര്‍ട്ഫോണിനുള്ളത്. ഇത് 32 ജി.ബി വരെ വര്‍ദ്ധിപ്പിക്കാനും സാധിക്കും. 1900 എംഎഎച് പവര്‍ ഉളള ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. രണ്ട് സിം ഉപയോഗിക്കാവുന്ന സ്മാര്‍ട് ഫോണില്‍ വൈ-ഫൈ, ബ്ലൂ ടൂത്ത്, ജിപിഎസ് എന്നീ പതിവ് സൌകര്യങ്ങളും ഉള്ളതായി കമ്ബനി അറിയിച്ചു. വി-സെക്യുര്‍, വി-സെയ്ഫ്,ഹംഗാമ, ഫണ്‍ സോണ്‍, ജിടി റെയ്സിങ് 2, മോഡേണ്‍ കോമ്ബാറ്റ് 4 എന്നീ പ്രിലോഡഡ് അപ്ലിക്കേഷനുകളും ഫോണില്‍ ലഭ്യമാക്കും. വെള്ള, കറുപ്പ് എന്നീ നിറങ്ങളിലാണ് ഫോണുകള്‍ പുറത്തിറക്കുന്നത്.

