By Malakkallu Express:November 20, 2014
ഹീറോ അമേരിക്കയിലേക്ക്
പ്രമുഖ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ കമ്ബനിയായ ഹീറോ മോട്ടോകോര്‍പ്പ് അമേരിക്കയിലേക്ക്. ഹാര്‍ലിഡേവിഡ്‌സണ്‍, ട്രയംഫ് തുടങ്ങിയ നിരവധി മോട്ടാര്‍സൈക്കിള്‍ നിര്‍മാതാക്കള്‍ അടുത്തെയിടെ ഇന്ത്യയില്‍ എത്തിയതിനു പിന്നാലെ ഹീറോ മോട്ടോര്‍ കോര്‍പ്പ് അവരുടെ ബൈക്കുകള്‍ യുഎസിലും അവതരിപ്പിക്കാനൊരുങ്ങുന്നു. എട്ടോളം മോഡലുകള്‍ അമേരിക്കയില്‍ അവതരിപ്പിക്കാനായി ഹീറോ പേപ്പര്‍വര്‍ക്കുകള്‍ നടത്തുകയാണത്രെ. റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്ത്യാ ടുഡേയാണ്.
സ്പ്‌ളെന്‍ഡര്‍, പ്‌ളെഷര്‍, കരീസ്മ, ഹങ്ക്, ഇകോ ഡീലക്‌സ്, എക്‌സ്ട്രീം സ്‌പോര്‍ട്, സ്പ്‌ളെന്‍ഡര്‍ പ്രോ ക്ലാസിക്, എച്ച് എക്‌സ് 250 ആര്‍ എന്നിവയാവും അമേരിക്കന്‍ നിരത്തുകളിലും അലയാനൊരുങ്ങുന്നതെന്നാണ് സൂചന.

