By Malakkallu Express:November 20, 2014
ഫിഷ് സ്റ്റൂ.
ചേരുവകള്‍ ദശയുള്ള മീന്‍ കഴുകി വൃത്തിയാക്കി ചെറു കഷണങ്ങളാക്കിയത് - ഒരു കിലോ, ചുവന്നുള്ളി - രണ്ടെണ്ണം, വെണ്ണ - രണ്ട് ടേബിള്‍ സ്പൂണ്‍, വൈന്‍ - ഒരു കുപ്പി, ക്യാരറ്റ് - ഒരെണ്ണം, വെളുത്തുള്ളി - ഒരല്ലി, മൈദ - അര ടേബിള്‍ സ്പൂണ്‍, മുട്ടയുടെ മഞ്ഞക്കരു - ഒരു ടീ സ്പൂണ്‍, ഉപ്പ്, കുരുമുളക് - പാകത്തിന് തയാറാക്കുന്ന വിധം രണ്ട് ടേബിള്‍ സ്പൂണ്‍ വെണ്ണ ഒരു പരന്ന പാത്രത്തിലിട്ട് ഉരുക്കി കഷണങ്ങളാക്കിയ ചുവന്നുള്ളി പുരട്ടിയെടുത്ത മീന്‍ കഷണങ്ങള്‍ അതിലിട്ട് പത്തുമിനിറ്റ് വറുക്കുക. മീന്‍ കഷണങ്ങള്‍ ബ്രൗണ്‍ നിറമായാല്‍ വൈന്‍ ചേര്‍ത്ത് ചെറുതീയില്‍ വയ്ക്കുക. വെളുത്തുള്ളിയും ക്യാരറ്റും കഷണങ്ങളാക്കിയതും ബാക്കി ചുവന്നുള്ളിയും രണ്ട് കപ്പ് വെള്ളത്തില്‍ മൈദ കലക്കിയതും ഇതിലേക്കൊഴിച്ച് ഇരുപത്തഞ്ചു മിനിറ്റു നേരം ചെറുതീയില്‍ വേവിക്കുക.
വെന്തു കഴിഞ്ഞാല്‍ മീന്‍ കോരിമാറ്റി, ചാറ് ചൂടാറാതെ മാറ്റിവയ്ക്കുക. മുട്ടയുടെ മഞ്ഞക്കരു നന്നായി അടിച്ച് പതപ്പിച്ച് മീനിന്‍റെ ചാറില്‍ കുറച്ചെടുത്ത് അതില്‍ ചേര്‍ക്കു ക. ചെറുതീയില്‍ വേണം വയ്ക്കാന്‍. പിന്നീട് ബാക്കിവച്ച ചാറും കുറേശെ ചേര്‍ക്കുക. കട്ടപിടിക്കരുത്. ചാറു കുറുകുമ്ബോള്‍

