By Malakkallu Express:November 20, 2014
ചെമ്മീന്‍ ബോള്‍ കറി.
ചേരുവകള്‍ ചെമ്മീന്‍ കഴുകി വൃത്തിയാക്കിയത് - അരക്കിലോ, സവാള പൊടിയായി അരിഞ്ഞത് - അരക്കപ്പ്, തക്കാളി പൊടിയായി അരിഞ്ഞത് - നൂറ് ഗ്രാം, ഇഞ്ചി പൊടിയായി അരിഞ്ഞത് - ഇരുപത്തഞ്ച് ഗ്രാം, തേങ്ങാപ്പാല്‍ (രണ്ടാം പാല്‍) - മൂന്ന് കപ്പ്, പച്ചമുളക് - മൂന്നെണ്ണം, ഇഞ്ചി - ഒരു കഷണം, ഫിഷ് മസാലപ്പൊടി, മൈദ, വിനാഗിരി - ഒരു ടേബിള്‍ സ്പൂണ്‍ വീതം, തേങ്ങാപ്പാല്‍ (ഒന്നാം പാല്‍) - അരക്കപ്പ്, ഉപ്പ് - പാകത്തിന്, ഗരം മസാല - അര ടീ സ്പൂണ്‍, കറിവേപ്പില - മൂന്ന് തണ്ട് തയാറാക്കുന്ന വിധം ഇഞ്ചിയുടെ പകുതി, പച്ചമുളക്, ഉള്ളി, ഉപ്പ് കഴുകി വൃത്തിയാക്കിയ ചെമ്മീന്‍ എന്നിവ ഒരുമിച്ചരയ്ക്കുക.
ഒരു സോസ് പാന്‍ അടുപ്പത്തു വച്ച് എണ്ണയൊഴിച്ചു ചൂടാക്കുക. ഇഞ്ചി, സവാള, മുളകുപൊടി എന്നിവ വഴറ്റുക. ഫിഷ് മസാലയും ഗരം മസാലപ്പൊടിയും ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കുക. തേങ്ങാപ്പാല്‍, തക്കാളി എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് ചെമ്മീന്‍ അരപ്പ് ഉരുളകളാക്കിയതിട്ട് ചെറുതീയില്‍ പത്തു മിനിറ്റ് തിളപ്പിക്കുക. ഒടുവില്‍ വിനാഗിരി ചേര്‍ത്ത് വാങ്ങി, വറുത്ത കറിവേപ്പില ചേര്‍ത്ത് അലങ്കരിക്കുക.

