Headlines
By Malakkallu Express:November 15, 2014

യു.എ.ഇ.യില്‍ പുതിയ വിസ വ്യവസ്ഥകള്‍ നാളെ മുതല്‍

ദുബായ്: യു.എ.ഇ.യില്‍ പുതിയ വിസ വ്യവസ്ഥകള്‍ വ്യാഴാഴ്ച പ്രാബല്യത്തില്‍ വരും. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കി. സന്ദര്‍ശകവിസകളുടെ നിരക്ക് 45 ശതമാനം വര്‍ധിപ്പിച്ചതായും കാലാവധി ദീര്‍ഘിപ്പിച്ചുനല്‍കുന്നത് നിര്‍ത്തലാക്കിയതായും ദുബായ് ഇമിഗ്രേഷന്‍ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.

നിലവില്‍ ഇമിഗ്രേഷന്‍ നിയമപ്രകാരം ഓണ്‍ലൈന്‍ മുഖേനയുള്ള ‘ സിംഗിള്‍ എന്‍ട്രി ‘ ടൂറിസ്റ്റ് വിസകള്‍ക്ക് 210 ദിര്‍ഹം( 3,486 രൂപ ) ആണ് ഈടാക്കുന്നത്. വ്യാഴാഴ്ച മുതല്‍ ഇത് 300 ദിര്‍ഹം ( 4,980 രൂപ) ആകും. സ്വകാര്യ ടൂറിങ് ഏജന്‍സികള്‍ ചിലപ്പോള്‍ 550 ദിര്‍ഹം ( 9,130 രൂപ) വരെ ഈടാക്കുന്നുണ്ട്. വിസ ദീര്‍ഘിപ്പിക്കുന്നതിന് 650 ദിര്‍ഹം ( 10,790 രൂപ ) മുതല്‍ 850 ദിര്‍ഹം ( ഏകദേശം 14,110 രൂപ ) വരെയും ഈടാക്കുന്നുണ്ട്.
source-http://kasaragodchannel.com/

Filed under .

0 comments for "യു.എ.ഇ.യില്‍ പുതിയ വിസ വ്യവസ്ഥകള്‍ നാളെ മുതല്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas