By Malakkallu Express:November 15, 2014
മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാകുന്നത് വരെ സമരം- അബുദാബി കെ.എം.സി.സി
അബുദാബി: കാസറകോടിന്റെ വികസന കാഴ്ച്ചപ്പാടുകള്‍ക്ക് പൊന്‍തൂവലാകാവുന്ന ജില്ലക്കാരുടെ കാലങ്ങളായുള്ള’മെഡിക്കല്‍ കോളേജ് ‘എന്നസ്വപ്നംയാഥാര്‍ത്ഥ്യമാകുന്നത് വരെ ഈ സമര മുഖത്ത് നിന്നും നാം പിന്മാറരുത് എന്ന് അബുദാബി കാസറഗോഡ് മണ്ഡലം കെ.എം.സി.സി.കമ്മറ്റി ആവശ്യപ്പെട്ടു .’നേരിനെ തൊടാന്‍’എന്ന പ്രമേയവുമായി മണ്ഡലം കമ്മറ്റി നടത്തി വരുന്ന ക്യാമ്പയിനിലാണ് ഈ ഒരു ചര്‍ച്ച ഉയര്‍ന്നു വന്നത് .മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു .ക്യാമ്പയിനിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ്‌റ് പി.കെ.അഹ്മദ് ബല്ലാ കടപ്പുറം നിര്‍വ്വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ പൊവ്വല്‍ വിഷയം അവതരിപ്പിച്ചു .ഷരീഫ് നാല്‍ത്തടക്ക ,നിസാര്‍ കല്ലങ്കൈ ,ലത്തീഫ് പട്ട്‌ള.,പ്രസംഗിച്ചു .ഹനീഫ് പടിഞ്ഞാര്‍ മൂല സ്വാഗതവും ലത്തീഫ് ആദൂര്‍ നന്ദിയും പറഞ്ഞു.
source-http://kasaragodchannel.com/

