Headlines
By Malakkallu Express:November 15, 2014

ഐസ്ക്രീം നല്‍കാമെന്ന് പറഞ്ഞ് കല്യാണഹാളില്‍ നിന്നും കുട്ടികളെ കൂട്ടിക്കൊണ്ടുപോയി മാല കവര്‍ന്നു; മൂന്ന് പേര്‍ പിടിയില്‍

മഞ്ചേശ്വരം: ഐസ്ക്രീം നല്‍കാമെന്ന് പറഞ്ഞ് കല്യാണഹാളില്‍ നിന്നും കുട്ടികളെ കൂട്ടിക്കൊണ്ടു പോയി മാല കവര്‍ന്ന മൂന്നു പേരെ ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരം കോണാജെയിലെ ശ്രീജിത്ത് (19), മംഗലാപുരത്തെ സച്ചിന്‍ (19), മൂഡുഷെഡ്ഡെയിലെ ആകാശ് (19) എന്നിവരാണ് അറസ്റ്റിലായത്. രണ്ടാഴ്ച മുന്പാണ് തലപ്പാടിയിലെ ഒരു ഹാളില്‍ കല്യാണം നടക്കുന്നതിനിടയില്‍ സ്വര്‍ണ മാല കവര്‍ന്നത്. വരന്‍റെ ബന്ധുവാണെന്ന് പറഞ്ഞ് രണ്ട് സ്ത്രീകളോട് സൌഹൃദം കൂടിയ മൂവരും കുട്ടികളെ കളിപ്പിച്ചുകൊണ്ടിരുന്നു. ഐസ്ക്രീം വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് മൂന്നര വയസ്സുള്ള കുട്ടിയെ ഒക്കത്തെടുത്ത് ആറുവയസ്സുകാരന്‍റെ കൈ പിടിച്ച് പുറത്തേക്ക് കൊണ്ടുപോയി. പിന്നീട് റോഡരികില്‍ കുട്ടികള്‍ നിലവിളിക്കുന്നത് കേട്ടാണ് കല്യാണത്തിനെത്തിയവര്‍ ശ്രദ്ധിച്ചത്. കുട്ടികളുടെ അമ്മമാരെത്തുന്പോഴേക്കും രണ്ടുപേരുടെയും മാല കവര്‍ന്നിരുന്നു. കുട്ടികളെ കൂട്ടിപോകുന്നത് ചിലര്‍ കണ്ടിരുന്നു. ശ്രീജിത്തിനെ ഒരാള്‍ തിരിച്ചറിഞ്ഞതാണ് കേസ് തെളിയാന്‍ സഹായകമായത്. തലപ്പാടി കൊല്ല്യ സ്വദേശികളുടെ വിവാഹത്തിനെത്തിയതായിരുന്നു കുട്ടികളും ബന്ധുക്കളും. കുട്ടികളുടെ അമ്മമാര്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൂടാതെ ഉള്ളാള്‍ പൊലീസിലും സംഭവം പറഞ്ഞു. നേരത്തെ ലാപ്ടോപ് മോഷണക്കേസില്‍ ഉള്‍പെട്ട ശ്രീജിത്തിനെ ഉള്ളാള്‍ പൊലീസ് കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് മറ്റു രണ്ടു പേരുടെ വിവരങ്ങള്‍ കിട്ടിയത്. പ്രതികളെ കസ്റ്റഡിയില്‍ കിട്ടാനായി മഞ്ചേശ്വരം പൊലീസ് ശ്രമിച്ചുവരുന്നു.
source-http://utharadesamonline.com/

Filed under .

0 comments for "ഐസ്ക്രീം നല്‍കാമെന്ന് പറഞ്ഞ് കല്യാണഹാളില്‍ നിന്നും കുട്ടികളെ കൂട്ടിക്കൊണ്ടുപോയി മാല കവര്‍ന്നു; മൂന്ന് പേര്‍ പിടിയില്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas