By Malakkallu Express:November 28, 2014
ആല്‍ഫ പാലിയേറ്റീവ് കെയര്‍ പരിചരണ കേന്ദ്രങ്ങള്‍ കാസര്‍കോട്: ആലോചനാ യോഗം ഇന്ന്.
കാസര്‍കോട്: കാന്‍സര്‍ പോലുളള രോഗങ്ങള്‍ ബാധിച്ചും വിവിധ രോഗങ്ങളാലും അപകടങ്ങളാലും ചലനശേഷി പരിമിതപ്പെട്ടവര്‍ക്കായി സമഗ്ര പാലിയേറ്റീവ് പരിചരണത്തിനായി കേന്ദ്രങ്ങള്‍ കാസര്‍കോട് ആരംഭിക്കുന്നു. മധ്യകേരളത്തില്‍ പതിനായിരത്തില്‍പ്പരം പേര്‍ക്ക് പാലിയേറ്റീവ് പരിചരണം നല്‍കിക്കഴിഞ്ഞ ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിലാണ് പരിചരണ കേന്ദ്രങ്ങള്‍ തുടങ്ങുക.
ഇതിനെക്കുറിച്ച് ആലോചിക്കുന്നതിനായുള്ള വിപുലമായ യോഗം ഇന്ന് വൈകീട്ട് 3.30ന് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്‌ടര്‍ മുഹമ്മദ് സഗീര്‍ ഉദ്‌ഘാടനം ചെയ്യും. മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എം.പി. ഹമ്മദ് അധ്യക്ഷത വഹിക്കും.
വിവിധ സംഘടനാ പ്രതിനിധികള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കമ്മിറ്റി രൂപീകരണം നടക്കും.

mangalam