Headlines
By Malakkallu Express:November 28, 2014

ബേക്കലില്‍ നിയമ ലംഘനം: ബീച്ച്‌ പാര്‍ക്ക്‌ പ്രവര്‍ത്തിക്കുന്നത്‌ അനുമതിയില്ലാതെ .

കാസര്‍കോട്‌: ബേക്കല്‍ റിസോര്‍ട്ട്‌ ഡെവലെപ്‌ന്റെ്‌ കോര്‍പ്പറേഷന്‍(ബി.ആര്‍.ഡി.സി) നടത്തിപ്പിനായി നല്‍കിയ ബേക്കല്‍ ബീച്ച്‌ പാര്‍ക്ക്‌ പ്രവര്‍ത്തിക്കുന്നത്‌ പഞ്ചായത്ത്‌അനുമതിയില്ലാതെ.
സീസണുകളിലും അവധി ദിവസങ്ങളിലും 5000 ത്തോളം ആളുകള്‍ എത്തുന്ന പാര്‍ക്കും അതിനോടനുബന്ധിച്ചുള്ള റസ്‌റ്റോറന്റ്‌, ഐസ്‌ക്രീം പാര്‍ലര്‍ ഉള്‍പ്പെടെ ഒന്നിനും ലൈസന്‍സ്‌ നല്‍കിയിട്ടില്ലെന്ന്‌ പള്ളിക്കര പഞ്ചായത്ത്‌ വിവരാവകാശത്തിലൂടെ നല്‍കിയ മറുപടിയില്‍ പറയുന്നു.
ഭക്ഷ്യ സ്‌ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ പഞ്ചായത്തിന്റെ ഡി ആന്‍ഡ്‌ ഒ ലൈസന്‍സിന്‌ പുറമെ ഫുഡ്‌ സേഫ്‌റ്റി നിയമ പ്രകാരമുള്ള ലൈസന്‍സും നിര്‍ബന്ധമാണെന്നിരിക്കെയാണ്‌ ഇതൊന്നുമില്ലാതെ ബി.ആര്‍.ഡി.സിയുടെ തണലില്‍ ടൂറിസ്‌റ്റുകളുടെ ആരോഗ്യത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള അനധികൃത കച്ചവടം.
ബി.ആര്‍.ഡി.സി പാട്ടത്തിന്‌ നല്‍കുന്ന ബീച്ച്‌ പാര്‍ക്കിന്റെ നടത്തിപ്പ്‌ കഴിഞ്ഞ മാര്‍ച്ചില്‍ പള്ളിക്കര സര്‍വ്വീസ്‌ സഹകരണ ബാങ്കിന്റെ കീഴിലുള്ള സൊസൈറ്റി എടുത്തിരുന്നു. ടൂറിസം രംഗത്ത്‌ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും 30 ലക്ഷം രൂപയുടെ വാര്‍ഷിക വിറ്റുവരവുമുള്ളവര്‍ക്ക്‌ മാത്രമേ പാര്‍ക്ക്‌ നടത്തിപ്പിന്‌ നല്‍കുവാന്‍ പാടുള്ളുവെന്നാണ്‌ നിയമം. എന്നാല്‍ ഈ വ്യവസ്‌ഥകളെല്ലാം ലംഘിച്ചാണ്‌ ബി.ആര്‍.ഡി.സി പാര്‍ക്ക്‌ നടത്തിപ്പിന്‌ നല്‍കിയതെന്നാണ്‌ ആരോപണം. 30 ലക്ഷം രൂപ വാര്‍ഷിക വിറ്റുവരവ്‌ കാണിക്കുന്നതിന്‌ ബാങ്കിന്റെ ഉടമസ്‌ഥതയിലുള്ള നീതി സ്‌റ്റോറുകളുടെ കണക്കാണ്‌ ബാങ്ക്‌ അധികൃതര്‍ ബി.ആര്‍.ഡി.സിക്ക്‌ നല്‍കിയതെന്നും പറയപ്പെടുന്നു.
പാര്‍ക്ക്‌ ഏറ്റെടുക്കുന്നവര്‍ പാര്‍ക്കിനകത്തെ വില്‍പ്പന ശാലകള്‍ സബ്‌ ലീസ്‌ നല്‍കുവാന്‍ പാടില്ലെന്നും മാസവാടക 1.10 ലക്ഷം രൂപയ്‌ക്ക് എടുത്ത ബാങ്ക്‌ 1.80 ലക്ഷം രൂപയാണ്‌ ഐസ്‌ക്രീം പാര്‍ലര്‍ മാത്രം മറിച്ചു നല്‍കിയതെന്ന്‌ പറയപ്പെടുന്നു. ഈ ഐസ്‌ക്രീം പാര്‍ലറില്‍ പത്തുരൂപയുടെ ഐസ്‌ക്രീമിന്‌ 40 രൂപയാണ്‌ ഈടാക്കുന്നത്‌. അമിത വില ഈടാക്കിയിട്ടും ഫുഡ്‌ ലൈസന്‍സ്‌ ഇല്ലാഞ്ഞിട്ടും ഇത്‌ പൂട്ടിക്കുന്നതിന്‌ സി.ആര്‍.ഡി.സി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന്‌ ചൂണ്ടിക്കാട്ടപ്പെടുന്നു. ബീച്ച്‌ പാര്‍ക്കിന്‌ തൊട്ടടുത്ത്‌ സുനാമി ഫണ്ട്‌ 2.5 കോടി രൂപ ചെലവഴിച്ച്‌ നിര്‍മ്മിച്ച കുട്ടികളുടെ പാര്‍ക്കിനും ബി.ആര്‍.ഡി.സി നിര്‍മ്മാണ അനുമതി തേടിയിട്ടില്ല. പണി പൂര്‍ത്തിയായി ഇലക്‌ട്രിസിറ്റി, വാട്ടര്‍ കണക്ഷന്‍ എടുക്കുന്നതിന്‌ ബന്ധപ്പെട്ടപ്പോഴാണ്‌ ഈ കാര്യം അധികൃതര്‍ക്ക്‌ ബോധ്യപ്പെട്ടത്‌. പാര്‍ക്കിനു വൈദ്യുതി ലഭിക്കാത്തതും തീരദേശ നിയമം ലംഘിച്ചത്‌ മൂലം നിര്‍മ്മാണം നിര്‍ത്തിവെക്കുവാന്‍ ഉത്തരവിട്ടതും പാര്‍ക്ക്‌ സന്ദര്‍ശകര്‍ക്ക്‌ തുറന്നുകൊടുക്കുന്നത്‌ വൈകിപ്പിച്ചതും. 35 ലക്ഷം രൂപ ചെലവിട്ട്‌ നിര്‍മ്മിച്ച പൂന്തോട്ടം പൂര്‍ണ്ണമായും നശിച്ചത്‌ മംഗളം മുമ്പ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഇതു നവീകരിച്ച്‌ വീണ്ടും വൈദ്യുതി എടുക്കുവാന്‍ അപേക്ഷ നല്‍കുവാനാണ്‌ അധികൃതരുടെ പുതിയ പദ്ധതി. ഇതിനായി 25 ലക്ഷം സര്‍ക്കാര്‍ ഫണ്ട്‌ അനുവദിച്ചിട്ടുണ്ട്‌. 
.mangalam.

Filed under .

0 comments for "ബേക്കലില്‍ നിയമ ലംഘനം: ബീച്ച്‌ പാര്‍ക്ക്‌ പ്രവര്‍ത്തിക്കുന്നത്‌ അനുമതിയില്ലാതെ ."

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas