By Malakkallu Express:November 28, 2014
മംഗളം ഇ-പേപ്പര്‍ പാക് ഹാക്കര്‍മാര്‍ ആക്രമിച്ചു
കോട്ടയം: മലയാളത്തിലെ പ്രമുഖ ദിനപത്രമായ മംഗളത്തിന്റെ ഓണ്‍ലൈന്‍ എഡീഷനില്‍ പാക് സൈബര്‍ ആക്രമണം. സൈറ്റിന്റെ ഇ-പേപ്പര്‍ വിഭാഗം ഹാക്ക് ചെയ്‌തു 'ട്രൂ സൈബര്‍ ആര്‍മി' എന്ന പേരിലുള്ള ഗ്രൂപ്പാണ് ഹാക്ക് ചെയ്‌തിരിക്കുന്നത്.
മുംബൈ ഭീകരാക്രമണത്തില്‍ ഇന്ത്യ തൂക്കിലേറ്റിയ പാക് ഭീകരന്‍ അജ്‌മല്‍ കസബിന്റെയും മുംബൈ താജ് ഹോട്ടല്‍ സ്‌ഫോടനത്തില്‍ കത്തുന്നതിന്റെയും ദൃശ്യങ്ങളാണ് ഇ-പേപ്പറിന്റെ പേജുകളില്‍ ക്‌ളിക്ക് ചെയ്‌താല്‍ കാണാന്‍ സാധിക്കുന്നത്. 'വീ വില്‍ മേക്ക് യൂ ഫോര്‍ഗറ്റ് 26/11, വെരി സൂണ്‍ ! ട്രൂ സൈബര്‍ ആര്‍മി' എന്നാണ് ചിത്രത്തിനൊപ്പം നല്‍കിയിട്ടുള്ള സന്ദേശം.
മുംബൈ ഭീകരാക്രമണത്തിന്റെ ആറാം വാര്‍ഷികത്തിന്റെ തൊട്ടു പിന്നാലെയാണ് മംഗളം ഓണ്‍ലൈന്‍ ഹാക്ക് ചെയ്‌ത് സൈബര്‍ ആര്‍മി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ പല പ്രമുഖസൈറ്റുകളും പാക് സൈബര്‍ ആര്‍മിയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. അടുത്തിടെയാണ് മലയാളം സൂപ്പര്‍താരം മോഹന്‍ലാലിന്റെ ബ്‌ളോഗിലും ഫേസ്‌ബുക്കിലും പാക് സൈബര്‍ ആര്‍മി വിളയാട്ടം നടത്തിയത്.
mangalam.