Headlines
By Malakkallu Express:November 28, 2014

ഒരുദിവസം അഞ്ച്‌ ഷോറൂമുകള്‍: സുവര്‍ണ ചരിത്രമെഴുതി കല്യാണ്‍ ജ്വല്ലേഴ്‌സ്‌.

തൃശൂര്‍: കല്യാണ്‍ ജ്വല്ലേഴ്‌സ്‌ വീണ്ടും ചരിത്രം രചിക്കുകയാണ്‌; ഒരുദിവസം അഞ്ച്‌ ഷോറൂമുകള്‍ സമാരംഭിച്ചുകൊണ്ട്‌.
ഐശ്വര്യാറായ്‌ ബച്ചനും മഞ്‌ജുവാര്യരും പ്രഭു ഗണേഷുമാണു ഷോറൂമുകള്‍ ഉദ്‌ഘാടനം ചെയ്യുന്നത്‌. ഈ മാസം 30 നു ഷോറൂമുകള്‍ പ്രവര്‍ത്തനമാരംഭിക്കും. രാവിലെ പത്തരയ്‌ക്ക്‌ ആറ്റിങ്ങലിലാണ്‌ ആദ്യ ഷോറൂം ഉദ്‌ഘാടനം.
തുടര്‍ന്നു പതിനൊന്നരയ്‌ക്ക്‌ അടൂര്‍, 12.45 നു തൊടുപുഴ, 3.15 നു ആലപ്പുഴ, 4.30 നു അങ്കമാലി ഷോറൂമുകളും ഉദ്‌ഘാടനം ചെയ്യപ്പെടും. ഹെലിക്കോപ്‌റ്ററിലാണു താരങ്ങളുടെ യാത്ര. അഞ്ചു ഷോറൂമുകളുംകൂടി 35,000 ചതുരശ്ര അടിയാണു വിസ്‌തീര്‍ണം. 200 കോടിയാണു മുതല്‍മുടക്ക്‌. 500 പേര്‍ക്കു തൊഴില്‍ ലഭിക്കും. അതോടെ ആകെ 8,000 ജീവനക്കാരാകും.
അടുത്തിടെ ബംഗളുരുവില്‍ രണ്ടും മുംബൈയില്‍ ഒന്നും യു.എ.ഇയില്‍ മൂന്നും ഷോറൂമുകള്‍ ആരംഭിച്ചിരുന്നു. വാര്‍ബര്‍ഗ്‌ പിംഗ്‌സ്‌ കഴിഞ്ഞ ഒക്‌ടോബറില്‍ കല്യാണ്‍ ജ്വല്ലേഴ്‌സില്‍ 1200 കോടി നിക്ഷേപം നടത്തി.
1993 ല്‍ തൃശൂരിലാണു കല്യാണ്‍ ജ്വല്ലേഴ്‌സ്‌ ആദ്യഷോറൂം ആരംഭിക്കുന്നത്‌. മറ്റു ജ്വല്ലറികള്‍ ഓര്‍ഡറെടുത്ത്‌ ആഭരണങ്ങള്‍ നിര്‍മിച്ചിരുന്ന കാലത്തു വൈവിധ്യമാര്‍ന്ന മോഡലുകള്‍ നിര്‍മിച്ചു വില്‍പ്പന നടത്തിയാണു കല്യാണ്‍ വ്യത്യസ്‌തമായത്‌. ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖവിപണികളിലും മഹാരാഷ്‌ട്ര, ഗുജറാത്ത്‌, പഞ്ചാബ്‌, നാഷണല്‍ കാപിറ്റല്‍ റീജിയണ്‍ എന്നിവിടങ്ങളിലും കല്യാണിന്റെ സാന്നിധ്യമുണ്ട്‌. ഇന്ത്യയില്‍ 58 എക്‌സ്‌ക്ലൂസീവ്‌ ഷോറൂമുകളും യു.എ.ഇയില്‍ ഒമ്പത്‌ എക്‌സ്‌ക്ലൂസീവ്‌ ഷോറൂമുകളും. സിംഗപൂര്‍, മലേഷ്യ എന്നിങ്ങനെ തെക്കു കിഴക്കേഷ്യന്‍ രാജ്യങ്ങള്‍ക്കുപുറമേ കുവൈത്തിലും ഖത്തറിലും പുതിയ ഷോറൂമുകള്‍ ആരംഭിക്കും. കല്യാണ്‍ ആദ്യമായി സ്വര്‍ണാഭരണങ്ങള്‍ക്കു ബി.എ.എസ്‌. സര്‍ട്ടിഫിക്കേഷന്‍ നടപ്പാക്കി. 16 ലക്ഷം അംഗങ്ങളുള്ള കസ്‌റ്റമര്‍ ലോയല്‍റ്റി പ്രോഗ്രാമും ആരംഭിച്ചു. വിശദമായ പ്രൈസ്‌ ടാഗിംഗിലൂടെ പണിക്കൂലിയെക്കുറിച്ചുള്ള ദുരൂഹത അവസാനിപ്പിച്ചതും കല്യാണ്‍ ആണ്‌. പരിശുദ്ധസ്വര്‍ണത്തിന്റെ അംബാസഡറായി എത്തിയതു മമ്മൂട്ടിയും.
ഒറ്റദിവസം കൊണ്ടു 101 മൈ കല്യാണ്‍ ഉപഭോക്‌തൃ സേവന കേന്ദ്രങ്ങള്‍ തുറന്നതും മറ്റൊരു ചരിത്രം. ഇപ്പോള്‍ 650 മൈ കല്യാണ്‍ കേന്ദ്രങ്ങളുണ്ട്‌. 2012 മുതല്‍ അമിതാഭ്‌ ബച്ചനും ഐശ്വര്യാറായ്‌ ബച്ചനുമാണു കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ദേശീയ ബ്രാന്‍ഡ്‌ അംബാസഡര്‍മാര്‍.
കുടുംബമൂല്യങ്ങളുടേയും പാരമ്പര്യങ്ങളുടേയും ഭാഗമായാണു മലയാളികള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതെന്നും അവരുടെ വിശ്വാസമാണു രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള ആഭരണബ്രാന്‍ഡായി തങ്ങളെ മാറ്റിയതെന്നും കല്യാണ്‍ ജ്വല്ലേഴ്‌സ്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ ടി.എസ്‌. കല്യാണരാമന്‍ പറയുന്നു.
മികച്ച ഡിസൈനുകളിലൂടെയാണു ഉപയോക്‌താക്കളുടെ ഹൃദയം കവര്‍ന്നതെന്ന്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍മാരായ രാജേഷ്‌ കല്യാണരാമനും രമേഷ്‌ കല്യാണരാമനും വ്യക്‌തമാക്കി.
mangalam

Filed under .

0 comments for "ഒരുദിവസം അഞ്ച്‌ ഷോറൂമുകള്‍: സുവര്‍ണ ചരിത്രമെഴുതി കല്യാണ്‍ ജ്വല്ലേഴ്‌സ്‌."

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas