Headlines
By Malakkallu Express:November 12, 2014

മില്‍മയുടെ മാതൃകയില്‍ നീര വിപണിയിലെത്തിക്കണമെന്ന് ആവശ്യം

കാഞ്ഞങ്ങാട്: മില്‍മയുടെ മാതൃകയില്‍ നീരയും വിപണിയിലെത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് നാളികേര കര്‍ഷകസമിതി സംസ്ഥാന നേതൃക്യാമ്പ് ആവശ്യപ്പെട്ടു. വിപണിസാധ്യത ഏറെയുള്ള ഉത്പന്നമാണ് നീര. പ്രത്യേക ഔട്ട്‌ലെറ്റുകള്‍ സ്ഥാപിച്ചും അതത് സ്ഥലങ്ങളില്‍ യൂണിറ്റുകളുണ്ടാക്കിയും നീര ജനങ്ങളിലെത്തിക്കണം. നീരയുടെ വിപണനവിജയം തെങ്ങുകര്‍ഷകരുടെ സാമ്പത്തികപ്രതിസന്ധി ഇല്ലാതാക്കുമെന്നും സംസ്ഥാനസമിതി ചൂണ്ടിക്കാട്ടി. ഡിസംബര്‍ ആദ്യവാരം കോഴിക്കോട്ട് തെങ്ങുകര്‍ഷകരുടെ ദേശീയ സെമിനാര്‍ നടത്തും. സെമിനാറില്‍ കേന്ദ്രമന്ത്രിമാരും തമിഴ്‌നാട്-കര്‍ണാടക-കേരള മന്ത്രിമാരും സംബന്ധിക്കും. 60 വയസ്സ് തികഞ്ഞ നാളികേര കര്‍ഷകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തി പുതുവത്സരദിനത്തില്‍ ലക്ഷം ഒപ്പുകള്‍ ശേഖരിക്കാനും സംസ്ഥാന ക്യാമ്പ് തീരുമാനിച്ചു.

രണ്ടുദിവസം നീണ്ട ക്യാമ്പിന്റെ സമാപന സമ്മേളനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറൊടി അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്റ് എളമന ഹരിദാസ്, എ.പുരുഷോത്തമന്‍, ശോഭന ജി.നായര്‍, ജോളി ജോസഫ്, എന്‍.സൈനബ, ഐ.കെ.സുഗതന്‍, കുഞ്ഞിരാമനുണ്ണി, പി.അനിത, സി.എച്ച്.സുബൈദ, ശാരദ ശ്രീധരന്‍, പി.സരോജ എന്നിവര്‍ സംസാരിച്ചു. ദേശീയ സെക്രട്ടറി കെ.എം.സുരേഷ്ബാബു സ്വാഗതവും രവീന്ദ്രന്‍ മുങ്ങത്ത് നന്ദിയും പറഞ്ഞു. രാവിലെ വിവിധ ക്ലാസുകള്‍ നടന്നു. സി.പി.സി.ആര്‍.ഐ.യിലെ മുന്‍ പ്രിന്‍സിപ്പല്‍ കെ.മാധവന്‍ നമ്പൂതിരി, കൃഷിവകുപ്പ് കാസര്‍കോട് ഡെപ്യൂട്ടി ഡയറക്ടര്‍ പി.പ്രദീപന്‍ എന്നിവര്‍ നേതൃത്വം നല്കി. ആദ്യ സെഷനില്‍ സംഘടനയുടെ സംസ്ഥാന സെക്രട്ടറി തമ്പാനുര്‍ മോഹനനും രണ്ടാമത്തെ സെഷനില്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് കൊല്ലംകണ്ടി വിജയനും അധ്യക്ഷത വഹിച്ചു
source-mathrubhoomi

Filed under .

0 comments for "മില്‍മയുടെ മാതൃകയില്‍ നീര വിപണിയിലെത്തിക്കണമെന്ന് ആവശ്യം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas