By Malakkallu Express:November 30, 2014
നിയമസഭാ സമ്മേളനം നാളെ മുതല്‍
തിരുവനന്തപുരം: നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടക്കമാവും. ഡിസംബര്‍ 18 വരെയുള്ള കാലയളവില്‍ 14 ദിവസം സഭ സമ്മേളിക്കും. സുപ്രധാന ബില്ലുകള്‍ പാസാക്കുന്നതിനും ഓര്‍ഡിനന്‍സുകള്‍ നിയമമാക്കുന്നതിനുമാണ് സഭ ചേരുന്നതെങ്കിലും ബാര്‍കോഴ, മദ്യനയം, കരിമണല്‍, പക്ഷിപ്പനി തുടങ്ങിയ വിഷയങ്ങള്‍ സഭയെ പ്രക്ഷുബ്ധമാക്കും. പതിമൂന്നാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിനാണ് തിങ്കളാഴ്ച തുടക്കമാവുന്നത്. പതിനാലു ദിവസത്തില്‍ പതിനൊന്ന് ദിവസവും നിയമ നിര്‍മാണത്തിനാണ് മാറ്റിവെച്ചിരിക്കുന്നത്. ഭൂമി, പ്രമാണ രജിസ്ട്രേഷന്‍ ചെലവുകള്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള സ്റ്റാമ്ബ് ഭേദഗതി ഓര്‍ഡിനന്‍സ്, വാഹന നികുതി കൂട്ടിയ കേരള മോട്ടോര്‍ വാഹന നികുതി ഭേദഗതി ഓര്‍ഡിനന്‍സ് തുടങ്ങി 19 ഓര്‍ഡിനന്‍സുകള്‍ നിയമമാവും.

