Headlines
By Malakkallu Express:November 30, 2014

ബ്രിട്ടനില്‍ സമ്പൂര്‍ണ്ണ ബയോ ബസ്സ് വരുന്നു

ബ്രിട്ടനില്‍ ആദ്യ സമ്പൂര്‍ണ്ണ ബയോ ബസ് വരുന്നു. മനുഷ്യരില്‍ നിന്നുള്ള മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ഉപയോഗിച്ചാണ് ഈ പരിസ്ഥിതി സൗഹൃദ ബസ് ഓടുന്നത്. ഈ മാലിന്യങ്ങളില്‍ നിന്നും നിര്‍മിക്കുന്ന ബയോമീഥെയ്ന്‍ ഗ്യാസാണ് ബസ്സിന്റെ ഇന്ധനം.

സാധാരണ വാഹനങ്ങളെ അപേക്ഷിച്ച് 30 ശതമാനം വരെ കുറവ് കാര്‍ബണ്‍ ഡയോക്‌സൈഡ് മാത്രമേ ബയോ ബസ്സ് പുറത്തുവിടുന്നുള്ളൂ എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതുമൂലം അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കാര്യമായി കുറയ്ക്കാനാകും.

നാല്‍പത് സീറ്റുകളാണ് ബസ്സിലുള്ളത്. ഒരു തവണ ഫുള്‍ടാങ്ക് ഗ്യാസ് നിറച്ചാല്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഈ വാഹനത്തിനാകും. ബസ്സിനു മുകളിലെ നീളന്‍ ടാങ്കിലാണ് കംപ്രസ്സു ചെയ്ത ഗ്യാസ് സംഭരിക്കുന്നത്. ബ്രിട്ടനിലെ ബ്രിസ്‌റ്റോളില്‍ നിന്ന് ബാത്ത് സിറ്റിയിലേക്കാകും ബസ്സ് സര്‍വ്വീസ് നടത്തുക.ഒരു മനുഷ്യനില്‍ നിന്നുള്ള ഒരു വര്‍ഷത്തെ മാലിന്യം ഉപയോഗിച്ച് ബസ്സിന് 60 കിലോമീറ്റര്‍ സഞ്ചരിക്കാനാകും. മാസത്തില്‍ പതിനായിരത്തോളം ആളുകളാകും ബസ്സില്‍ സഞ്ചരിക്കുക. ബയോ ഗ്യാസ് പ്രമോഷനായി ആളുകള്‍ ശുചിമുറിയില്‍ ഇരിക്കുന്നതിന്റെ ഗ്രാഫിക്‌സും ബസ്സിന്റെ ബോഡിയില്‍ നല്‍കിയിട്ടുണ്ട്.
അടുത്ത വര്‍ഷം യൂറോപ്പിലെ പരിസ്ഥിതി സൗഹൃദ തലസ്ഥാനമാകാനിരിക്കുകയാണ് ബ്രിസ്‌റ്റോള്‍. പ്രതിവര്‍ഷം 75 ദശലക്ഷം ക്യുബിക് മീറ്റര്‍ മാലിന്യങ്ങളും 35,000 ടണ്‍ ഭക്ഷണ മാലിന്യങ്ങളുമാണ് ഇവിടെ സംസ്‌ക്കരിക്കുന്നത്.

Filed under .

0 comments for "ബ്രിട്ടനില്‍ സമ്പൂര്‍ണ്ണ ബയോ ബസ്സ് വരുന്നു "

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas