Headlines
By Malakkallu Express:November 30, 2014

കൈക്കുഞ്ഞുള്ള സ്ത്രീക്ക് ബസ്സില്‍ സീറ്റ് സംവരണം

തിരുവനന്തപുരം: കൈക്കുഞ്ഞുമായി ബസ്സില്‍ക്കയറുന്ന സ്ത്രീകള്‍ ഇനി നിന്നുവലയേണ്ടിവരില്ല. ഇവര്‍ക്ക് സീറ്റ് നീക്കിവെയ്ക്കാന്‍ മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്യുന്നു. സ്ത്രീകള്‍ക്കായി സീറ്റുകള്‍ മാറ്റിവെച്ചിട്ടുണ്ടെങ്കിലും കൈക്കുഞ്ഞുങ്ങളുമായി കയറുന്നവര്‍ക്ക് ആരെങ്കിലും സീറ്റ് ഒഴിഞ്ഞുകൊടുത്താലേ നിവൃത്തിയുള്ളൂ. ഇത് പരിഹരിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്. ചട്ടം ഭേദഗതി ചെയ്തുകൊണ്ടുള്ള കരട് പ്രസിദ്ധീകരിച്ചു. പൊതുയാത്രയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ്സുകളില്‍ അഞ്ചുശതമാനം സീറ്റുകള്‍ ഇവര്‍ക്കായി നീക്കിവെയ്ക്കണം. പരമാവധി രണ്ടു സീറ്റുകള്‍ വരെയാവാം. ഇത്തരം സീറ്റുകള്‍ക്ക് മുകളില്‍ ' കൈക്കുഞ്ഞുമായി യാത്ര ചെയ്യുന്ന സ്ത്രീ' എന്ന് രേഖപ്പെടുത്തണം. പൊതുജനങ്ങളില്‍ നിന്ന് കിട്ടുന്ന അഭിപ്രായങ്ങള്‍കൂടി പരിഗണിച്ച്‌ ഈ ഭേദഗതി അംഗീകരിച്ച്‌ സര്‍ക്കാര്‍ വിജ്ഞാപനമിറക്കും. സ്ത്രീകള്‍ക്കു പുറമേ, വികലാംഗര്‍, അന്ധര്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നീ വിഭാഗങ്ങള്‍ക്കായും പ്രത്യേകം സീറ്റ് നീക്കിവെച്ചിട്ടുണ്ട്.

Filed under .

0 comments for "കൈക്കുഞ്ഞുള്ള സ്ത്രീക്ക് ബസ്സില്‍ സീറ്റ് സംവരണം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas