By Malakkallu Express:November 30, 2014
സിവില്‍ സര്‍വ്വീസസ് മോഹികള്‍ക്ക് ഇന്‍സൈറ്റിന്റെ അക്യുറ ക്ലാസുകള്‍ സൗജന്യമായി നല്‍കും
തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റ്‌ലക്‌ച്വല്‍ ട്രെയിനിങ് ആന്റ് എംപര്‍മെന്റിന്റെ (INCITE) ഭാഗമായ അക്യുറാ സ്‌കൂള്‍ ഓഫ് അഡ്‌മിനിസ്‌ട്രേറ്റീവ് സ്റ്റഡീസ് സിവില്‍ സര്‍വ്വീസസ് ലക്ഷ്യമിടുന്നവര്‍ക്കായി ജൂണ്‍ 11 മുതല്‍ പരിശീലന ക്ലാസുകള്‍ ആരംഭിക്കുന്നു. അക്യുറ നല്‍കുന്ന സിവില്‍ സര്‍വ്വീസ് പരിശീലനത്തിന്റെ ആദ്യദിനത്തിലെ ഓറിയന്റേഷന്‍ ക്ലാസുകള്‍ സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചു. ആറ് മാസത്തെ പരിശീലന ക്ലാസിനു ചേരുന്നവര്‍ക്ക് തങ്ങള്‍ എന്തായിത്തീരാന്‍ ആഗ്രഹിക്കുന്നുവോ അതിന്റെ പൂര്‍ണ്ണമായ അനുഭവം ആദ്യദിവസം സൗജന്യമായി തന്നെ പ്രദാനം ചെയ്യുക എന്നതാണ് അക്യൂറയുടെ ലക്ഷ്യം. സൗജന്യ പരിശീലന ക്ലാസുകള്‍ പ്രയോജനപ്രദമാണെന്ന് ബോധ്യപ്പെടുന്നവര്‍ക്ക് പൂര്‍ണ സമയ പരിശീലന ക്ലാസിന് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. സിവില്‍ സര്‍വ്വീസസ് മോഹികള്‍ക്ക് മികച്ച പരിശീലനം ലഭ്യമാക്കുന്നതിന് പ്രഗത്ഭരായ അധ്യാപകരാവും ക്ലാസുകള്‍ നയിക്കുക. 2008-09-ലെ ദേശീയ സിവില്‍ സര്‍വ്വീസസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരനായ ശ്രി. ടി. സംബന്ധം ജൂണ്‍ 11-ലെ ക്ലാസുകള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് ദക്ഷിണേന്ത്യയിലെവേദിക് മാത്തമാറ്റിക്‌സ് നിപുണനായ ശ്രി. കെ.എസ്. രാജരാമന്‍, വെര്‍ബല്‍ കമ്മ്യൂണിക്കേഷന്‍ പ്രഗത്ഭനായ ശ്രി. ജയേഷ്, പബ്ലിക് അഡ്‌മിനിസ്‌ട്രഷന്‍, എത്തിക്‌സ് എന്ന വിഷയങ്ങളില്‍ നിരവധി പുസ്‌തകങ്ങള്‍ രചിച്ചിട്ടുള്ള ഡോ. അശോക് കുമാര്‍ ഡുബെ, ഇക്കോളജി, പരിസ്ഥിതിയും ദുരന്തനിവാരണവും വിഭാഗം പ്രഗത്ഭനായ ശ്രി. അയാസ് മുഹമ്മദ് ഖാന്‍, മോട്ടിവേഷന്‍ ആന്റ് ഇന്റര്‍വ്യൂ സ്‌കില്‍സ് പ്രഗത്ഭന്‍ ക്യാപ്‌റ്റന്‍ രമേശ് കുമാര്‍, ഇന്‍സൈറ്റ് ചെയര്‍പേഴ്‌സണ്‍ ഡോ. വിദ്യാ രാമസ്വാമി തുടങ്ങി അതിപ്രശസ്‌തരായവരാണ് തുടര്‍ന്നുള്ള ക്ലാസുകള്‍ നയിക്കുക. സിവില്‍ സര്‍വ്വീസസ് ലക്ഷ്യം വെക്കുന്നവര്‍ക്ക് മികച്ച പരിശീലനം വാഗ്‌ദാനം ചെയ്യുന്നതിന് പുറമെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കും വിധവകളായ സ്‌ത്രീകളുടെ കുട്ടികള്‍ക്കുമായി 50 ശതമാനം സീറ്റുകള്‍ നീക്കിവെക്കുന്നു. സിവില്‍ സര്‍വ്വീസസ് പരിശീലനത്തിന്റെ ഭാഗമായി എല്ലാവര്‍ഷവും 50 ശതമാനം സീറ്റുകള്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്കായും വിധവകളുടെ മക്കള്‍ക്കായും മാറ്റി വെച്ചിരിക്കുന്നു. കുട്ടികളെ ഉയര്‍ന്ന രംഗങ്ങളില്‍ എത്തിക്കുന്നതിനൊപ്പം അവരുടെ കുടുംബങ്ങള്‍ക്കും ഈ വളര്‍ച്ച സഹായകമാകും,� ഇന്‍സൈറ്റ് ചെയര്‍പേഴ്‌സണ്‍ ഡോ. വിദ്യാ രാമസ്വാമി പറഞ്ഞു. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടണ്‌ടി ഉദ്‌ഘാടനം ചെയ്‌ത, വിധവകളെ സഹായിക്കുന്ന �മാനിത� എന്ന ഇന്‍സൈറ്റ് സംഘടിപ്പിച്ച പരിപാടിയുടെ തുടര്‍ച്ച എന്നോണമാണ് അക്യുറ ഈ സിവില്‍ സര്‍വ്വീസ് പഠനം ഒരുക്കുന്നത്. ഭര്‍ത്താവിന്റെ മരണ ശേഷം കുടുംബത്തിനും കുട്ടികള്‍ക്കുമായി സ്വജീവിതം മാറ്റി വെക്കുന്ന അമ്മമാരുടെ ആരോഗ്യ സംരക്ഷണ പരിപാടിയായിരുന്നു മാനിത. അതോടൊപ്പം വിധവകളുടെ മക്കള്‍ക്ക് ഒരുതണലും ഒരുക്കുകയാണ് അക്യുറ,� അവര്‍ പറഞ്ഞു. ആദ്യ ബാച്ചിന്റെ തുടക്കം ജൂണ്‍ 11-ന് വഴുതക്കാട് ഇന്‍സൈറ്റില്‍ ആരംഭിക്കും. അഡ്‌മിഷന്‍ ജൂണ്‍ 15 വരെ തുടരും. വിവരങ്ങള്‍ അറിയുവാന്‍ അക്യുറ സ്‌കൂള്‍ ഓഫ് അഡ്‌മിനിസ്‌ട്രേറ്റീവ് സ്റ്റഡീസ് ഹെല്‍പ് ലൈന്‍ 8592050107 എന്ന നമ്ബരിലോ, എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.

