Headlines
By Malakkallu Express:November 20, 2014

സ്റ്റാര്‍ട്ട് അപ്നയം: കരട് രേഖയായി

കൊച്ചി • സംരംഭകരാകാന്‍താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്കു, പഠനത്തില്‍ നിന്ന് ഒരു വര്‍ഷത്തെ അവധിയെടുത്തു സ്റ്റാര്‍ട്ട് അപ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യത തെളിയുന്നു. മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തെ 'ഗ്യാപ് ഇയര്‍ നല്‍കുന്നതുള്‍പ്പെടെയുള്ള ശുപാര്‍ശകളുമായി സംസ്ഥാന സര്‍ക്കാരിന്‍റെസ്റ്റാര്‍ട്ട് അപ് നയത്തിന്‍റെ കരട് രേഖയായി. കോഴ്സിന്‍റെ രണ്ടാംവര്‍ഷത്തിനു ശേഷം ഒരു വര്‍ഷത്തെ ഇടവേളയെടുത്തു കന്പനി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം. ഇതു രണ്ടുവര്‍ഷം വരെ ദീര്‍ഘിപ്പിക്കുകയും ചെയ്‌യാം. മടങ്ങിയെത്തി പഠനം പൂര്‍ത്തിയാക്കാം. ഗ്യാപ് ഇയര്‍ സംവിധാനം സര്‍വകലാശാലകള്‍ക്കു താല്‍പ്പര്യമെങ്കില്‍ ഏര്‍പ്പെടുത്താമെന്ന നിര്‍ദേശമാണു രേഖയിലുള്ളത്. startt apnayam: karad rekhayayi
ഇന്‍കുബേഷന്‍ സെന്‍ററുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കോളജ്, യൂണിവേഴ്സിറ്റി അധ്യാപകര്‍ക്കും നിശ്ചിതകാലത്തേക്ക് അവധിയെടുത്തു, സംരംഭങ്ങള്‍ ആരംഭിക്കാമെന്ന നിര്‍ദേശവും സ്റ്റാര്‍ട്ട് അപ് പോളിസിയിലുണ്ട്. പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടുകയാണെങ്കില്‍ പഴയ ജോലിയിലേക്കു മടങ്ങിവരാം. സയന്‍സ്, കൊമേഴ്സ് ഡിഗ്രി വിദ്യാര്‍ഥികള്‍ക്കു പഠനത്തിന്‍റെ അവസാനവര്‍ഷം ഇന്‍റേണ്‍ഷിപ്പ് നിര്‍ബന്ധമാക്കണമെന്നും ഇതില്‍ പറയുന്നു. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ സ്കൂള്‍, കോളജ് സിലബസ് പരിഷ്കരിക്കുക, രാജ്യാന്തര സ്റ്റാര്‍ട്ട് അപ് കള്‍ച്ചറല്‍ എക്സ്‌ചേഞ്ച് പദ്ധതി, കന്പനികളുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിനുവേണ്ടി സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുക, സംസ്ഥാനത്തെ ഗവേഷണ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു സ്റ്റാര്‍ട്ട് അപ്, ടെക്‌നോളജി പരീക്ഷണങ്ങള്‍ക്കുള്ള സംവിധാനം ഒരുക്കുകതുടങ്ങിയ ഒട്ടേറെ നിര്‍ദേശങ്ങളാണു കേരള ടെക്‌നോളജി സ്റ്റാര്‍ട്ട് അപ് നയത്തിലുള്ളത്.പൊതുസമൂഹം നല്‍കുന്ന നിര്‍ദേശങ്ങള്‍ കൂടി വിലയിരുത്തിയാകുംനയത്തിനു പൂര്‍ണരൂപം നല്‍കുക. ഡിസംബര്‍ അവസാനത്തോടെ നയത്തിനു പൂര്‍ണരൂപമാകുമെന്നാണുപ്രതീക്ഷ. അടുത്തിടെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ വിദ്യാര്‍ഥി സംരംഭകത്വ നയങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്തിരുന്നു. വിവിധ സമിതികളുടെ നിര്‍ദേശത്തിന്‍റെ പശ്ചാത്തലത്തിലാണു നയത്തിന്‍റെ കരട് രേഖ തയാറാക്കിയത്. കരട് രേഖ: മറ്റ് നിര്‍ദേശങ്ങള്‍• ഒരു വനിതാസംരംഭകയെങ്കിലും ഉള്‍പ്പെടുന്ന ക്യാംപസ് സ്റ്റാര്‍ട്ട് അപ് സംഘങ്ങള്‍ക്കു അഞ്ച് ശതമാനം ഗ്രേസ് മാര്‍ക്കും 20% അറ്റന്‍ഡന്‍സും എല്ലാ സെമസ്റ്ററിലും നല്‍കുക. • ഓണ്‍ലൈന്‍ കോഴ്സ്, ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സ് എന്നിവ പ്രോത്സാഹിപ്പിക്കുന്ന സംവിധാനം സര്‍വകലാശാലകള്‍ ആരംഭിക്കണം. ഇവ പൂര്‍ത്തിയാക്കുന്നവര്‍ക്കു പ്രത്യേക ക്രഡിറ്റ് ഏര്‍പ്പെടുത്തണം. • ഇന്‍കുബേറ്ററുകളുടെ തുടര്‍ച്ചയായി കോളജ്, സ്കൂള്‍ തലങ്ങളില്‍ ഓന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്‌മെന്‍റ് ക്ലബ് (ബൂട്ട്്ക്യാംപ്) ആരംഭിക്കണം. • സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാഗമായി ടെക്‌നോളജി അനുബന്ധ ഇന്‍കുബേറ്ററുകള്‍ ആരംഭിക്കുക. ടെക്‌നോപാര്‍ക്ക് ടിബിഐയുടെ ഇ_ പ്ളാറ്റ്‌ഫോമുമായി ബന്ധിപ്പിച്ചാകും ഇവയുടെ പ്രവര്‍ത്തനം• ഇന്‍കുബേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്‍റ് ഫണ്ട് രൂപീകരിക്കുക. • ടെക്‌നോപാര്‍ക്ക് ടിബിഐ, കളമശേരി സ്റ്റാര്‍ട്ട് അപ് വിലേ്ലജ് എന്നീ സെന്‍ററുകളില്‍ എംഐടിയുടെ ഫാബ് ലാബ്, രാജ്യാന്തര നിലവാരമുള്ള ഡിസൈന്‍ സ്റ്റുഡിയോ എന്നിവ ആരംഭിക്കുക. മറ്റു പ്രധാന സ്ഥലങ്ങളില്‍ മിനി ഫാബ് ലാബുകള്‍ ആരംഭിക്കാനുള്ള നിര്‍ദേശവുമുണ്ട്.
Manorama news

Filed under , .

0 comments for "സ്റ്റാര്‍ട്ട് അപ്നയം: കരട് രേഖയായി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas