By Malakkallu Express:November 11, 2014
സുരക്ഷാവേലി പൂര്‍ത്തിയാക്കണം- റോഡ് സേഫ്റ്റി കമ്മീഷണര്‍
ബന്തടുക്ക: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുണ്ടംകുഴിക്ക് മുന്നില്‍ പൊതുമരാമത്ത് റോഡിനോട് ചേര്‍ന്ന് നിര്‍മിച്ച സുരക്ഷാവേലി പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണര്‍ റിട്ട. ജസ്റ്റിസ് ചന്ദ്രശേഖരദാസ് ഉത്തരവിട്ടു. വിദ്യാര്‍ഥികള്‍ക്ക് നടക്കാന്‍ പറ്റുന്നവിധം വേലി നിര്‍മിക്കണമെന്നാണ് ഉത്തരവ്.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് കുണ്ടംകുഴിയില്‍ എത്തിച്ചേര്‍ന്ന് പരിശോധനനടത്തുകയായിരുന്നു അദ്ദേഹം.
കുണ്ടംകുഴി ഹയര്‍ സെക്കന്‍ഡറിക്ക് മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി പൊതുമരാമത്ത് വകുപ്പാണ് വേലി നിര്‍മിച്ചത്. നാല് ലക്ഷം രൂപയാണ് ഇതിന്റെ നിര്‍മാണ ചെലവ്. എന്നാല്‍ വേലി നിര്‍മിച്ചപ്പോള്‍ത്തന്നെ അതിന്റെ ന്യൂനതകളും വ്യക്തമായിരുന്നു. വേലിയുടെ ഉള്‍ഭാഗത്തെ കാട് തെളിച്ചിരുന്നില്ല. പലഭാഗത്തും കുണ്ടും കുഴിയും നിറഞ്ഞതുമായിരുന്നു.
അതിനാല്‍ വിദ്യാര്‍ഥികള്‍ വേലിയുടെ പുറംഭാഗത്ത് കൂടിയായിരുന്നു നടന്നു കൊണ്ടിരുന്നത്. ആവശ്യമെങ്കില്‍ ടൈല്‍സ് നിരത്തി വിദ്യാര്‍ഥികള്‍ക്ക് സൗകര്യം ഒരുക്കിക്കൊടുക്കുവാന്‍ കമ്മീഷണര്‍ പൊതുമരാമത്ത് വകുപ്പ് അധികൃതരോട് നിര്‍ദ്ദേശിച്ചു.

source-mathrubhoomi