By Malakkallu Express:November 11, 2014
കാസര്‍കോട്ട് പുറംകടലില്‍ അശാസ്ത്രീയ മീന്‍പിടിത്തം: പരമ്പരാഗത തൊഴിലാളികള്‍ പട്ടിണിയില്‍
കാഞ്ഞങ്ങാട്: കാസര്‍കോട്ട് പുറംകടലില്‍ തെക്കന്‍ ജില്ലകളില്‍നിന്നുള്ള മീന്‍പിടിത്തക്കാരുടെ കടന്നുകയറ്റം.അനിയന്ത്രിതമായ ഇവരുടെ മീന്‍പിടിത്തം ഇവിടെത്ത മത്സ്യത്തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുകയാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍നിന്നുള്ളവരാണ് ഇവിടെ മീന്‍പിടിക്കാന്‍ എത്തുന്നത്. ഫൈബര്‍ ബോട്ടുകളിലെത്തുന്ന ഇവര്‍ ഇവിടെ തമ്പടിച്ച് മത്സ്യബന്ധനം നടത്തുകയാണെന്ന് ഈ നാട്ടിലെ തൊഴിലാളികള്‍ പറയുന്നു. രാത്രിയിലാണ് മീന്‍പിടിത്തം. മീന്‍പിടിക്കാന്‍ അശാസ്ത്രീയരീതികളും പ്രയോഗിക്കുന്നുണ്ടെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നു. തെങ്ങിന്‍ കുലച്ചില്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തവും ഇക്കൂട്ടര്‍ നടത്തുന്നുണ്ട്. തെങ്ങിന്‍ പൂക്കുല കൂട്ടിക്കെട്ടി പുറംകടലില്‍ താഴ്ത്തി കൂന്തല്‍ ഇനത്തിലുള്ള മീന്‍ പിടിക്കുകയാണ്. അശാസ്ത്രീയമായ ഈ മീന്‍പിടിത്തം മത്സ്യസമ്പത്ത് കുറയ്ക്കാനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ രംഗത്തു വന്നിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് നീലേശ്വരം കടപ്പുറത്ത് വലിയ സംഘര്‍ഷത്തിനു ഇത്തരത്തിലുള്ള മീന്‍പിടിത്തം കാരണമായിരുന്നു. രണ്ടുവര്‍ഷം മുമ്പ് വീണ്ടും തെങ്ങിന്‍കുലച്ചില്‍മീന്‍പിടിത്തക്കാര്‍ കാസര്‍കോടന്‍ കടപ്പുറത്ത് തമ്പടിച്ചപ്പോള്‍ ജില്ലാ കളക്ടറടക്കം ഇടപെട്ട് ഇത്തരം മത്സ്യബന്ധനം നിരോധിക്കുകയും ചെയ്തു. ഇപ്പോള്‍ ശ്രീലങ്കന്‍ തൊഴിലാളികളെ എത്തിച്ചാണ് കുലച്ചില്‍മീന്‍പിടിത്തം വീണ്ടും തുടങ്ങിയത്.
തെക്കന്‍ ജില്ലക്കാര്‍ ഫൈബര്‍ ബോട്ടിലെത്തി രാത്രിമുഴുവന്‍ മീന്‍പിടിക്കുന്നത് ഒരുഭാഗത്ത്. തെങ്ങിന്‍കുലച്ചില്‍ ഉപയോഗിച്ചുള്ള അശാസ്ത്രീയ മീന്‍പിടിത്തം മറ്റൊരുഭാഗത്ത്. അക്ഷരാര്‍ഥത്തില്‍ തങ്ങള്‍ പട്ടിണിയിലായെന്ന് കാസര്‍കോടന്‍ തീരങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ പറയുന്നു. അതിനിടെ ഇരുവിഭാഗക്കാര്‍ ഏറ്റുമുട്ടാനും കടലില്‍ സംഘര്‍ഷമുണ്ടാകാനുമിടയുണ്ടെന്നുമുള്ള റിപ്പോര്‍ട്ടും വന്നിട്ടുണ്ട്.
വിഷയത്തില്‍ അധികൃതര്‍ ഇടപെട്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന കാഞ്ഞങ്ങാട്ടെ കുറുംബ ഫിഷിങ് ക്രാഫ്റ്റ് ഓണേഴ്‌സ് അസോസിയേഷന്‍ യോഗം മുന്നറിയിപ്പ് നല്കി.

source-mathrubhoomi