Headlines
By Malakkallu Express:November 11, 2014

ദേശീയനേതാക്കളെ തമസ്‌കരിക്കുന്നത് രാജ്യദ്രോഹം -മന്ത്രി തിരുവഞ്ചൂര്‍

പെരിയ: ദേശീയനേതാക്കളെ തമസ്‌കരിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ശിശുദിനാഘോഷ പരിപാടികളില്‍നിന്ന് ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ഓര്‍മകളെ അടര്‍ത്തിമാറ്റാനുള്ള നീക്കംനടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. പെരിയയില്‍ മോട്ടാര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം ചെയ്തുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍ ആദ്യനിക്ഷേപം സ്വീകരിച്ചു. ഐ.എന്‍.ടി.യു.സി. ജില്ലാ സെക്രട്ടറി പി.ജി.ദേവ് വായ്പാവിതരണം നിര്‍വ്വഹിച്ചു. ഡി.സി.സി. സെക്രട്ടറി എ.ഗോവിന്ദന്‍ നായര്‍ ദേശീയനേതാക്കളുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. പുല്ലൂര്‍ ബാങ്ക് പ്രസിഡന്റ് വിനോദ്കുമാര്‍ പള്ളയില്‍വീട് ബാങ്ക് കൗണ്ടര്‍ ഉദ്ഘാടനംചെയ്തു.
പെരിയ ബാങ്ക് പ്രസിഡന്റ് പി.ഗംഗാധരന്‍ നായര്‍ വാഹനവായ്പ വിതരണംചെയ്തു. കെ.വി.ഗോപാലന്‍, എ.അനില്‍കുമാര്‍, പി.ജി.ദേവ്, ടി.രാധാകൃഷ്ണന്‍, കല്ല്യാണി ബാലകൃഷ്ണന്‍, പി.മാധവന്‍, ഗീത നാരായണന്‍, മുസ്തഫ പാറപ്പള്ളി, ടി.വി.സുരേഷ്, ആര്‍.ശിവശങ്കര്‍, ടി.പദ്മിനി, പി.ശ്രീകല, അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംഘം സെക്രട്ടറി വി.കണ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘം പ്രസിഡന്റ് സി.രാജന്‍ സ്വാഗതവും ഇ.നാരായണന്‍ നന്ദിയും പറഞ്ഞു.

Filed under .

0 comments for "ദേശീയനേതാക്കളെ തമസ്‌കരിക്കുന്നത് രാജ്യദ്രോഹം -മന്ത്രി തിരുവഞ്ചൂര്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas