Headlines
By Malakkallu Express:November 23, 2014

വളവിലും തിരിവിലും വലയേണ്ട; രാജപുരം-ബളാല്‍ റോഡിന് ഒരുകോടി

രാജപുരം: മലയോരജനതയുടെ താലൂക്കാസ്ഥാനത്തേക്കുള്ള യാത്രാദുരിതത്തിന് പരിഹാരമാകുന്നു. പുതുതായി രൂപവത്കരിച്ച വെള്ളരിക്കുണ്ട് താലൂക്കിലേക്ക് എളുപ്പത്തിലെത്താന്‍ കള്ളാര്‍ പനത്തടി പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രാജപുരം-ബളാല്‍ റോഡ് വികസനപ്രവൃത്തി തുടങ്ങി.
മലയോരജനതയുടെ ദീര്‍ഘനാളത്തെ ആവശ്യം പരിഗണിച്ച് ജില്ലാ പഞ്ചായത്താണ് പാതയുടെ വികസനത്തിന് ഒരുകോടി രൂപ അനുവദിച്ചത്. കൊടുംവളവുകളും ചെങ്കുത്തായ കയറ്റവുംമൂലം ബസ്സുകള്‍ക്കും മറ്റുവാഹനങ്ങള്‍ക്കും ഈ വഴിയുള്ള യാത്ര ബുദ്ധിമുട്ടായിരുന്നു. പാത വികസിക്കുന്നതോടെ ഇതിന് പരിഹാരമാകും. ഒന്നാംഘട്ടത്തില്‍ ബളാല്‍ ആനക്കല്ലുമുതല്‍ പാലങ്കല്ലുവരെയാണ് പാത വികസിപ്പിച്ച് ടാറിങ് നടത്തുന്നതിനൊപ്പം ഒന്നാംമൈലില്‍ കലുങ്കും നിര്‍മിക്കും. രണ്ടാംഘട്ട വികസനത്തിനായി 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
നിലവില്‍ ഒടയംചാലിലൂടെ ചുറ്റിക്കറങ്ങിയാണ് താലൂക്കാസ്ഥാനത്തേക്ക് എത്തുന്നത്. മാര്‍ച്ച് 31-നുമുമ്പായി ആദ്യഘട്ടവികസനം പൂര്‍ത്തിയാകുമെന്ന് ജില്ലാ പഞ്ചായത്തംഗം ഹരീഷ് പി.നായര്‍ പറഞ്ഞു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.പി.രാജന്‍, സുജിത്ത് രാജന്‍, വി.മാധവന്‍ നായര്‍, ബാബു കദളിമറ്റം, ഷാജി, കെ.മാധവന്‍ നായര്‍, വി.കുഞ്ഞിക്കണ്ണന്‍ നായര്‍ എന്നിവര്‍ റോഡ് പരിശോധനയ്ക്ക് നേതൃത്വം നല്കി.
mathrubhoomi

Filed under .

0 comments for "വളവിലും തിരിവിലും വലയേണ്ട; രാജപുരം-ബളാല്‍ റോഡിന് ഒരുകോടി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas