Headlines
By Malakkallu Express:November 23, 2014

കീടനാശിനി ദുരന്തം: പനത്തടി ഇനി ആദ്യ ജൈവ പഞ്ചായത്ത്‌

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ദുരിതം പേറിയ പനത്തടി ഗ്രാമപ്പഞ്ചായത്ത് സമ്പൂര്‍ണ ജൈവമേഖലയാകുന്നു. സംസ്ഥാനത്തെ ആദ്യ ജൈവ പഞ്ചായത്താകുന്ന പനത്തടി ദുരിതങ്ങളുടെ ദുരന്തത്തെ ജൈവകൃഷിയിലൂടെ തിരിച്ചുപിടിക്കുകയാണ്.
ദക്ഷിണ കൊറിയയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കൃഷി മന്ത്രി കെ.പി.മോഹനന്‍ അറിയിച്ചു. കൊച്ചിയില്‍ നടന്ന ഗ്ലോബല്‍ അഗ്രോ ഇന്‍ഡസ്ട്രീസ് മീറ്റിലാണ് പനത്തടി പഞ്ചായത്തിനെ പൈലറ്റ് പഞ്ചായത്തായി തിരഞ്ഞെടുത്തത്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സുപ്രിയ അജിത്കുമാര്‍ പങ്കെടുത്തിരുന്നു.
പഞ്ചായത്തിലെ 500 ഹെക്ടര്‍ പ്രദേശമാണ് ജൈവകൃഷിക്കായി തിരഞ്ഞെടുത്തത്. ഇത് ദക്ഷിണ കൊറിയയിലെ വിദഗ്ധര്‍ പരിശോധിച്ചു. തുടര്‍ന്ന് പഞ്ചായത്തുമായി കരാറില്‍ ഒപ്പുവെച്ചു. മൂന്നുവര്‍ഷംകൊണ്ട് പഞ്ചായത്തിനെ സമ്പൂര്‍ണ ജൈവികതയിലേക്ക് നയിക്കും. അടുത്താഴ്ച സംഘം പഞ്ചായത്ത് സന്ദര്‍ശിക്കുമെന്ന് പ്രസിഡന്റ് സുപ്രിയ അജിത്കുമാര്‍ അറിയിച്ചു. അതിനുമുമ്പ് പഞ്ചായത്തില്‍ കര്‍ഷകസംഗമം നടത്തും.
പ്രകൃതിയെ തിരിച്ചു കൊണ്ടുവരിക എന്നതിനപ്പുറം ജൈവഗ്രാമത്തില്‍ ഉത്പാദിപ്പിക്കുന്ന നാണ്യവിളകള്‍ക്ക് ജൈവ സര്‍ട്ടിഫിക്കറ്റ് നല്കുമെന്നതാണ് ഏറ്റവും വലിയ പ്രധാന്യം. അന്താരാഷ്ട്ര വിപണിയില്‍ കര്‍ഷകര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും.
സംസ്ഥാനത്തെ ആദ്യസമ്പൂര്‍ണ ജൈവ ജില്ലയാകാനുള്ള തയ്യാറെടുപ്പ് നടത്തുന്ന ജില്ലയില്‍ ജൈവ നെല്‍ക്കൃഷിയുടെ വിളവെടുപ്പ് നടത്തിയിരുന്നു. ഉദുമ പഞ്ചായത്തിലെ മാങ്ങാട് പാടശേഖരത്തിലാണ് ജില്ലയില്‍ ആദ്യമായി ജൈവ നെല്ല് വിളഞ്ഞത്. പടന്നക്കാട് കാര്‍ഷിക കോളേജ് സസ്യപ്രചരണ വിഭാഗത്തിന്റെയും 'ആത്മപ്ലസ് 2014-15' പദ്ധതിയുടെയും നേതൃത്വത്തില്‍ ഉദുമ കൃഷിഭവന്റെ സഹകരണത്തോടെയുള്ള ഈ പദ്ധതി ജില്ലയിലെ മറ്റ് പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ചുകഴിഞ്ഞു. പടന്നക്കാട് കാര്‍ഷിക കോളേജിലെ ഡോ. ടി.വനജയാണ് നേതൃത്വം നല്കുന്നത്.
mathrubhoomi

Filed under .

0 comments for "കീടനാശിനി ദുരന്തം: പനത്തടി ഇനി ആദ്യ ജൈവ പഞ്ചായത്ത്‌"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas