ഹൊസ്ദുര്‍ഗ് ഉപജില്ലാ ശാസ്ത്രമേള തുടങ്ങി
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ഉപജില്ലാ ശാസ്‌ത്രോത്സവം കാഞ്ഞങ്ങാട് കടപ്പുറം എ.എല്‍.പി. സ്‌കൂളില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.ദിവ്യ അധ്യക്ഷതവഹിച്ചു. എ.ഇ.ഒ. ടി.എം.സദാനന്ദന്‍, കെ.മൊയ്തീന്‍കുഞ്ഞി, എം.ഇബ്രാഹിം, പി.വി.ഹുസൈനാര്‍, മസാഫി മുഹമ്മദ്കുഞ്ഞി, എന്‍.കെ.രത്‌നാകരന്‍, കെ.അബ്ദുള്ളകുഞ്ഞി എന്നിവര്‍ സംസാരിച്ചു. പി.രാജീവന്‍ സ്വാഗതവും എന്‍.കെ.ബാബുരാജ് നന്ദിയും പറഞ്ഞു. മേള ശനിയാഴ്ച സമാപിക്കും.
പതിറ്റാണ്ടുകള്‍ക്കപ്പുറമുള്ള താരാട്ടുതൊട്ടില്‍തൊട്ട് ലക്ഷക്കണക്കിനു രൂപ വിലവരുന്ന വെള്ളിക്കോല്‍വരെ മേളയില്‍ പ്രദര്‍ശിപ്പിച്ചു.
നുകം, കലപ്പ, വിത്തൂട്ടി, നിലംതല്ലി, പറ, പാന, മുറം, പത്തായം, ഇടങ്ങഴി, നാഴി, ചെറുനാഴി തുടങ്ങിയ കാര്‍ഷിേകാപകരണങ്ങള്‍, പുരാതനവീടുകളിലെ പൂജാമുറികളില്‍ മാത്രം കണ്ടുവരുന്ന സരസ്വതീ പീഠം, എഴുത്തോലകളില്‍ തയ്യാറാക്കിയ മഹാഭാരതം, വിവിധതരം തൂക്കുവിളക്കുകള്‍, ഉറിതൂക്കി, ആവണപ്പലക, ഭസ്മക്കൊട്ട എന്നിവയും പ്രദര്‍ശനത്തിലുണ്ടായിരുന്നു
source-mathrubhoomi

