By Malakkallu Express:November 30, 2014
എസ്കോര്‍ട്ടിന് പൊലിസിനെ വിട്ടുകിട്ടുന്നില്ല;ചികിത്സ ലഭിക്കാതെ ജില്ലാജയിലിലെ തടവുകാര്‍
കാഞ്ഞങ്ങാട്: ജില്ലാ ജയിലില്‍ പ്രവേശിപ്പിക്കപ്പെടുന്ന റിമാന്‍ഡ് തടവുകാര്‍ക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് വിവരം. ആശുപത്രിയിലേക്ക് തടവുകാരെ കൊണ്ടുപോകുന്നതിന് ആവശ്യമായ എസ്കോര്‍ട്ട് നല്‍കാന്‍ പൊലിസിനെ വിട്ടുകിട്ടാത്തതാണ് ഇതിന് കാരണമായിരിക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്ന ഘട്ടത്തില്‍ വാര്‍ഡന്മാര്‍ തന്നെയാണ് ഇവരെ ആശുപത്രിയിലെത്തിക്കുന്നത്. ഇതില്‍ തന്നെ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന വാര്‍ഡന്മാരെ എസ്കോര്‍ട്ടായി നല്‍കരുതെന്ന് ജയില്‍ചട്ടമുണ്ട്.ഇവര്‍ക്ക് പരിചയസമ്ബത്ത് ഇല്ലെന്നതും ഇവരുടെ കൈയില്‍ നിന്ന് തടവുകാര്‍ ചാടിപ്പോകാനിടയായാല്‍ അതിന്റെ ഉത്തരവാദിത്വം മറ്റുള്ള ജീവനക്കാര്‍ ഏല്‍ക്കേണ്ടിവരുമെന്നതുമാണ് ഇതിനുള്ള പ്രധാന തടസ്സം. ചെമ്മട്ടംവയലിലെ ജില്ലാജയിലില്‍ നാല് വാര്‍ഡന്മാരാണുള്ളത്. ജയിലിലെ മറ്റുകാര്യങ്ങള്‍ കൂടി നോക്കേണ്ടുന്ന ഉത്തരവാദിത്വമുള്ളതിനാല്‍ ഇവര്‍ക്ക് തടവുകാരെ കൃത്യമായ സമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിയുന്നില്ല. നിലവില്‍ അറുപതോളം പേരാണ് ഹോസ്ദുര്‍ഗ് ജയിലില്‍ റിമാന്‍ഡ് തടവുകാരായി കഴിയുന്നത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും വിവിധ തരംആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് വിവരം.
kaumudi
kaumudi

